ബഷീർ ദിന പരിപാടികളുമായി കലാമന്ദിരം വായനശാല ആൻ്റ് ഗ്രന്ഥാലയം



കലാമന്ദിരം വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ നടന്ന ബഷീർ ദിന പരിപാടിയിൽ നിന്ന്

ധർമടം: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് തൈയിൽ മേലൂർ ബേസിക് സ്കൂൾ വിദ്യാർഥികളും അധ്യാപകരും മേലൂർ കലാമന്ദിരം വായനശാല ആൻ്റ് ഗ്രന്ഥാലയം സന്ദർശിച്ചു. ബഷീറിന്റെ കൃതികളും സാഹിത്യലോകവും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ആദർശ് സജി ബഷീറിനെ അനുസ്മരിച്ച് പ്രഭാഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ആശ്രിത് സജി പാത്തുമ്മയുടെ ആട്, വിശ്വവിഖ്യാതമായ മൂക്ക് എന്നീ കൃതികളിലെ കഥകൾ കുട്ടികൾക്കായി അവതരിപ്പിച്ചു. പി. എം. റനിഷ സംസാരിച്ചു. 
ബഷീറിന്റെ കൃതികളെയും കഥാപാത്രങ്ങളെയും ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരത്തിൽ പാർവണ എസ്. വിജയിയായി. വിജയിക്ക് പി. ദിനേശൻ സമ്മാനം വിതരണം ചെയ്തു. 
കലാമന്ദിരം സെക്രട്ടറി കെ. കെ. രമേശൻ, ലൈബ്രേറിയൻ തീർത്ഥ ഇ. ടി. എന്നിവർ വിദ്യാർത്ഥികളെ സ്വീകരിച്ച് വായനശാലയുടെ പ്രവർത്തനങ്ങളും ഗ്രന്ഥശാല സേവനങ്ങളും പരിചയപ്പെടുത്തി.

Post a Comment

വളരെ പുതിയ വളരെ പഴയ