കണ്ണൂർ സർവകലാശാല രണ്ടാം വർഷ പി ജി വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കൽപ്പറ്റയിലെ കാവും മന്നത്തിൽ അഞ്ചു വീട്ടിൽ ആനന്ദ് കെ ദാസി (23)നെയാണ് കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പി ജി രണ്ടാം വർഷ എൻവിയോൺമെൻ്റൽ സ്റ്റഡീസ് വിദ്യാർഥിയാണ്. ഞായർ പകൽ 11ന് കാൻ്റീന് സമീപത്തെ മിനി പാർക്കിലുള്ള മരത്തിലാണ് തൂങ്ങി നിലയിൽ കണ്ടെത്തിയത്. സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാർഥിയെ ആദ്യം കണ്ടത്. തുടർന്ന് സർവകലാശാല അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. രാവിലെ ഒൻപത് മണി വരെ ഹോസ്റ്റലിൽ കിടന്നുറങ്ങുകയായിരുന്നെന്ന് കൂടെ താമസിക്കുന്ന വിദ്യാർഥികൾ പറഞ്ഞു. കണ്ണപുരം പൊലീസ് ഇൻക്സ്റ്റ് നടത്തി. മൃതദേഹം പരിയാരം കണ്ണൂർ ഗവ.' മെഡിക്കൽ കോളേജ് മോർച്ചറിയിൽ. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. അച്ഛൻ: കാളിദാസൻ.
കണ്ണൂര്‍ യൂണിവേഴ്സിറ്റി ക്യാമ്ബസില്‍ പിജി വിദ്യാര്‍ത്ഥി മരിച്ച നിലയിൽ
LeadKerala News
0
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ