കണ്ണൂർ ജില്ലയിലെ ജോലി ഒഴിവ്/ വിദ്യാഭ്യാസം/ അറിയിപ്പുകൾ/ അഭിമുഖം/ ക്വട്ടേഷൻ/ നിയമനം


ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ്‌റ് കെട്ടിടത്തിൽ പർച്ചേസ് ആൻഡ് ഇൻസ്റ്റാളേഷൻ ഓഫ് വൈഫൈ ആക്‌സസ് പോയിൻറ്‌സ് പ്രവൃത്തി ചെയ്യുന്നതിന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. വെബ് സൈറ്റ് www.gcek.ac.in ഫോൺ: 04972780226. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ ആറ് ഉച്ചക്ക് 12.30.


ആചാരസ്ഥാനികർ/കോലധാരികൾക്ക് ധനസഹായം

മലബാർ ദേവസ്വം ബോർഡ് കാസർഗോഡ് ഡിവിഷനിൽ നിന്നും നിലവിൽ ധനസഹായം കൈപ്പറ്റികൊണ്ടിരിക്കുന്ന ആചാരസ്ഥാനികർ/കോലധാരികൾ എന്നിവർക്ക് മാർച്ച് മുതൽ ജൂൺ വരെയുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്ര ഭരണാധികാരികളുടെ സാക്ഷ്യപത്രവും, മലബാർ ദേവസ്വം ബോർഡിൽ നിന്നും അനുവദിച്ച ഐഡന്റിറ്റി കാർഡിൻ്റെ ഒറിജിനലും പകർപ്പും, ബാങ്ക് പാസ്സ് ബുക്കിൻ്റെ പകർപ്പും, സഹിതം മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണറുടെ നീലേശ്വരത്തുള്ള ഓഫീസിൽ ജൂലൈ ഏഴിന് മുമ്പായി നേരിട്ട് എത്തണം. നേരിൽ വരാൻ കഴിയാത്തവർ ലൈഫ് സർട്ടിഫിക്കറ്റ് സഹിതം മുകളിൽ പറഞ്ഞ രേഖകൾ ഓഫീസിൽ എത്തിക്കണം.


കൗൺസിലർ നിയമനം

കണ്ണൂർ ജില്ലാ ആശുപത്രിയിലെ കെഎസ്എസിഎസ്ന് കീഴിൽ പ്രവർത്തിക്കുന്ന ഐസിടിസിയിലെ കൗൺസിലർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ജൂലൈ ഏഴ് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിൻ്റെ ചേംബറിൽ വച്ച് വാക് ഇൻ ഇൻ്റർവ്യൂ നടത്തും. ഫോൺ: 0497 2731234.


ജേർണലിസം മുതൽ എ ഐ കണ്ടൻറ്റ് വരെ; കെൽട്രോൺ മാധ്യമ കോഴ്‌സുകൾ

കെൽട്രോൺ 2026-27 അധ്യയന വർഷം ഐഎസ്ഒ അംഗീകാരത്തോടെയുള്ള മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാം. വാർത്താ അവതരണം, ആങ്കറിംഗ്, ടെലിവിഷൻ ജേർണലിസം, പ്രിൻറ് മീഡിയ ജേർണലിസം, ഡിജിറ്റൽ മീഡിയ ജേർണലിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്‌ഠിത കണ്ടൻറ് നിർമ്മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ് മീഡിയ, പബ്ലിക് റിലേഷൻ, അഡ്വർടൈസിങ്, തുടങ്ങിയ മേഖലകളിൽ സമഗ്ര പരിശീലനമാണ് നൽകുന്നത്. പഠനകാലയളവിൽ അംഗീകൃത മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, ഇൻ്റേൺഷിപ്പ്, കൂടാതെ പ്ലേസ്മെൻ്റ് സപ്പോർട്ട് എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭ്യമാകും. കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ പരിശീലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 10. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9544958182.




Post a Comment

വളരെ പുതിയ വളരെ പഴയ