തിരുവനന്തപുരം>
സംസ്ഥാനത്ത് പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വൈകിട്ട് മൂന്നുമണിക്കാണ് ഫലം പ്രഖ്യാപിക്കുക.
ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വൈകിട്ട് നാല് മണിമുതല്‍ വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. PRD Live, Saphalam 2021, iExaMs-Kerala എന്നീ മൊബൈല്‍ ആപ്പുകളിലും
എന്നീ വെബ്‌സൈറ്റുകളിലും ഫലം പരിശോധിക്കാം
കഴിഞ്ഞ ദിവസം പരീക്ഷാ ബോർഡ് യോഗം ചേർന്ന് പരീക്ഷാ ഫലത്തിന് അംഗീകാരം നൽകിയിരുന്നു.
കോവിഡിന്‍റെയും നിയമസഭ തെരഞ്ഞെടുപ്പിന്‍റെയും പശ്ചാത്തലത്തില്‍ വൈകിയാണ് പരീക്ഷ ആരംഭിച്ചത്.
ജൂലൈ 15നാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ തീര്‍ന്നത്. തുടര്‍ന്ന് 15 ദിവസത്തിനകമാണ് ഫലപ്രഖ്യാപനം. തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരകടലാസ് മൂല്യനിര്‍ണയത്തോടൊപ്പം തന്നെ ടാബുലേഷനും അതാത് സ്കൂളുകളില്‍ നിന്ന് തന്നെ ചെയ്തത് ഫലം പ്രഖ്യാപന നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. ജൂണ്‍ ആദ്യം എഴുത്ത് പരീക്ഷയുടെ മൂല്യനിര്‍ണയം ആരംഭിച്ചപ്പോഴും പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ അവസാനിച്ചിരുന്നില്ല. പരീക്ഷ പേപ്പര്‍ മൂല്യനിര്‍ണയും ജൗണ്‍ 19ഓടെ അവസാനിച്ചു.
അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കേയാണ് ഹയര്‍സെക്കന്‍ഡറി കോഴ്സുകളുടെ ഫലപ്രഖ്യാപനം. അതേ സമയം ഗ്രേസ് മാർക്ക് ഇല്ലാതെയാണ് ഇത്തവണ പരീക്ഷാ ഫലം എത്തുന്നത്.
ഇത്തവണ 4,46,471 വിദ്യാര്‍ത്ഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,26,325 പേര്‍ ആണ്‍കുട്ടികളും 2,20,146 പേര്‍ പെണ്‍കുട്ടികളുമാണ്.
വിജയശതമാനം വർദ്ധിക്കാനാണ് സാധ്യത. കഴിഞ്ഞ തവണ ഇത് 85.13 ശതമാനം ആയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ