ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു; യൂണിഫോം വിതരണവും നടന്നു

ഹരിതകർമ സേനാംഗങ്ങൾക്കുള്ള  യൂണിഫോം വിതരണം ചെയ്യുന്നു.

ധർമടം: ധർമടം ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കുള്ള ആദരവും യൂണിഫോം വിതരണവും നടന്നു. ശുചിത്വ പരിപാലനത്തിൽ ഹരിത കർമ സേനാംഗങ്ങൾ നടത്തുന്ന സേവനത്തിനുള്ള ആദരമായാണ് പരിപാടി സംഘടിപ്പിച്ചത്. ധർമടം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബി. ഗീതമ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ കെ. നാരായണൻ അധ്യക്ഷനായി. യോഗത്തിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മനയത്തു ബഷീർ, വികസന സ്ഥിരം സമിതി അധ്യക്ഷ കെ. ലതിക, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി. സീമ, വാർഡ് അംഗങ്ങളായ കെ. പ്രമോദൻ, ദിരേഷ് കേളമ്പേത്ത്, മുംതാസ് ഷുക്കൂർ, ഹരിതകർമ സേനാംഗങ്ങൾ, വി.ഇ.ഒ വിൽഫ്രഡ്‌ സാജൻ എന്നിവർ സംസാരിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ