ധർമടം കൃഷിഭവനിൽ നടന്ന കർഷക സഭയിൽ നിന്ന്
ധർമടം: ധർമടം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി. ധർമടം കൃഷിഭവനിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഗീതമ്മ ഉദ്ഘാടനം ചെയ്തു. കർഷകർക്കുള്ള ഫല വൃക്ഷതൈ വിതരണവും കാർഷിക ബോധവൽക്കരണ ക്ലാസും നടന്നു. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി. സീമ അധ്യക്ഷത വഹിച്ചു. ധർമടം കൃഷി ഓഫീസർ കെ. സച്ചിൻ, വാർഡ് അംഗങ്ങളായ കെ. പ്രമോദൻ, കെ. മോഹനൻ എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ