ഡൽഹി ജനാധിപത്യ പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കെ.എസ്.ടി.എ


മീനങ്ങാടി: സോനം വാങ്ചുക്കിന് ഐക്യദാർഢ്യം. കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെയും സ്‌കൂൾ ടീച്ചേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ മീനങ്ങാടി ഓപ്പൺ ഹാളിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.


കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പി. ബിജു അധ്യക്ഷനായി. ജില്ലാസെക്രട്ടറി ടി. രാജൻ സ്വാഗതവും ബത്തേരി ഉപജില്ലാ സെക്രട്ടറി കെ.എൻ. ഇന്ദ്രൻ നന്ദിയും പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റിയംഗം വി.എ. ദേവകി അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.



Post a Comment

വളരെ പുതിയ വളരെ പഴയ