കൽപ്പറ്റ ജനറൽ ആശുപത്രിയിൽ നിയമനം
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എല്‍ എസ് ജി ഡി പദ്ധതി പ്രകാരം താത്ക്കാലികാടിസ്ഥാനത്തിൽ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടെക്നിക്കല്‍ അസിസ്റ്റൻ്‍റ്, സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് തസ്‌തികകളില്‍ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സല്‍, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ജൂലൈ 28ന് രാവിലെ 10 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിനു മുകളിലുള്ള ഓർക്കിഡ് ഹാളിൽ കൂടിക്കാഴ്ചക്ക് എത്തണം. പ്രായപരിധി 18-45. കൽപ്പറ്റ മുൻസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ഫോണ്‍- 04936 206768
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ താത്ക്കാലികാടിസ്ഥാനത്തിൽ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്സ്, ഇലക്ട്രീഷ്യന്‍ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 22ന് രാവിലെ 10നും കാഷ്യര്‍, എച്ച് എം സി ക്ലാര്‍ക്ക് തസ്തി കളിലേക്കുളള കൂടികാഴ്ച ജുലൈ 24ന് രാവിലെ 10നും നടക്കും. പ്രായപരിധി 18-45. കൽപ്പറ്റ മുൻസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, എന്നിവയുടെ അസ്സല്‍, പകർപ്പ്, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതം ആശുപത്രി സൂപ്രണ്ട് ഓഫീസിനു മുകളിലുള്ള ഓർക്കിഡ് ഹാളിൽ എത്തണം.
പാര്‍ട് ടൈം സ്വീപ്പര്‍ നിയമനം
ജില്ലാ ആരോഗ്യവകുപ്പില്‍ പാര്‍ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ജൂലൈ മൂന്നിന് നടത്താനിരുന്ന കൂടിക്കാഴ്ച്ച ജൂലൈ 22ന് രാവിലെ 10 മണിക്ക് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുമായി കൃത്യസമയത്ത് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. ഫോണ്‍- 04935 240390
കാലാവസ്ഥാധിഷ്‌ഠിത വിള ഇൻഷുറൻസ് പദ്ധതി
വിളനാശം ഉണ്ടായാൽ കർഷകന് ധനസഹായം ലഭിക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷൂറൻസ് പദ്ധതികളിൽ ജൂലായ് 30നകം രജിസ്റ്റർ ചെയ്യണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അറിയിച്ചു. പദ്ധതിയിൽ നെല്ല്, വാഴ, കമുക്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഗ്രാമ്പൂ, ഇഞ്ചി, മാവ്, പൈനാപ്പിൾ, കശുമാവ്, മരച്ചീനി, കിഴങ്ങ് വർഗ്ഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്) പയർ വർഗ്ഗങ്ങൾ (ഉഴുന്ന്, വൻപയർ, ചെറുപയർ, ഗ്രീൻപീസ്, സോയാബീൻ) പച്ചക്കറി വിളകൾ (പടവലം, പാവൽ, വളളിപ്പയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ച മുളക്) എന്നീ വിളകൾക്ക് പരിരക്ഷ ലഭിക്കും. കാലാവസ്ഥയുടെ വിവരങ്ങളും ഓരോ വിളയ്ക്കുമുളള ടേം ഷീറ്റും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിർണ്ണയിക്കുന്നത്. കാറ്റ്, വെളളപ്പൊക്കം എന്നിവമൂലം വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. വിളകൾ ഇൻഷൂർ ചെയ്യുമ്പോൾ ഓരോ വിളകൾക്കും വേണ്ട മുൻകരുതൽ നടപടികൾ കർഷകർ പാലിക്കണം. നഷ്ടം സംഭവിച്ച് 72 മണിക്കൂറിനകം കർഷകർ കൃഷി ഭവൻ അല്ലെങ്കിൽ ഇൻഷൂറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കണം. ടോൾ ഫ്രീ നമ്പർ 1444. ഡി.എസ്.സി, ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ, അക്ഷയകേന്ദ്രങ്ങൾ, വി.എഫ്.പി. സി.കെ എന്നിവയിൽ Pmfby.gov.in വഴി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. വിളകൾക്ക് വായ്‌പ എടുത്ത കർഷകരാണെങ്കിൽ അതത് ബാങ്കുകൾക്കും പദ്ധതിയിൽ ചേർക്കാം. ഫോണ്‍ -9995690707, 7306115853, 7558802789
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് 20ന്
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജൂലൈ 20ന് രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതിനോടൊപ്പം പുതിയ പരാതികളും സ്വീകരിക്കും. ന്യൂനപക്ഷങ്ങളായ മുസ്ലിം, ക്രിസ്ത‌്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്‌സി വിഭാഗങ്ങളിൽപെട്ടവര്‍ക്ക് പരാതികൾക്ക് പരിഹാരം കാണാൻ കമ്മീഷനെ സമീപിക്കാം. തപാൽ വഴിയോ, kscminorities@gmail.com എന്ന മെയിൽ വിലാസത്തിലോ, 9746515133 നമ്പറിൽ വാട്‌സ്ആപ്പിലോ പരാതി സമര്‍പ്പിക്കാം.
വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം
പൊഴുതന ഗ്രാമപഞ്ചായത്തിൽ 2026-27 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം ജൂലൈ 18നകം വാർഡു മെമ്പർമാരുടെ കൈവശം ഏൽപ്പിക്കണം.
പി.കെ കാളൻ മെമ്മോറിയൽ കോളേജിൽ ഡിഗ്രി പ്രവേശനം
മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്.സി കന്പ്യൂട്ടര്‍ സയൻസ്, ബി കോം കന്പ്യൂട്ടര്‍ ആപ്ലിക്കേഷൻ, ബി കോം കോ-ഓപ്പറേഷൻ കോഴ്സുകളിൽ എസ്.സി. എസ്.ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്‌ത സീറ്റുകൾ ഉൾപ്പെടെ സീറ്റുകൾ ഒഴിവുണ്ട്. ഫോൺ. 9387288283.
അഭിഭാഷകരുടെ പാനൽ; അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) യിലേക്ക് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് യോഗ്യരായ അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു.
ക്രിമിനൽ കേസുകൾ, പ്രത്യേകിച്ച് പോക്സോ കേസുകൾ കൈകാര്യം ചെയ്ത് പരിചയമുള്ളവരും നിലവിലുള്ള ചട്ടങ്ങൾ പ്രകാരമുള്ള യോഗ്യതയുള്ളതുമായ അഭിഭാഷകരിൽ നിന്നും ബയോഡാറ്റ/വിശദാംശങ്ങൾ ക്ഷണിച്ചു. ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം. താത് പര്യമുള്ളവർ ജനന തീയതി, എൻറോൾ മെൻ്റ് നമ്പർ, തീയതി, പ്രവൃത്തി പരിചയം, ഫോൺ നന്പര്‍, ഇ-മെയിൽ ഐ.ഡി, ഉൾപ്പെട്ടുവരുന്ന പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിശദമായ ബയോഡാറ്റയും; ജനനത്തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം, എൻറോൾമെന്റ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 25ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം. ഫോണ്‍- 04936 202251
സപ്പോർട്ടിംഗ് എഞ്ചിനീയർ നിയമനം
ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ് പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് സപ്പോർട്ടിംഗ് എഞ്ചിനീയറെ താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി.ടെക്, എംസിഎ/ എം.എസ് സി ഐടി/ എം എസ് സി കന്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ള പട്ടികജാതിവിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 24ന് വൈകിട്ട് അഞ്ചിനകം കല്‍പറ്റ സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ജൂലൈ 28ന് രാവിലെ 10.30നാണ് അഭിമുഖം. ഫോണ്‍- 04936-203824
ടെണ്ടര്‍ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഡ്രൈ ലീസ് (ഡ്രൈവർ ഇല്ലാതെ വാഹനം മാത്രം) വ്യവസ്ഥയിൽ ഒരുവർഷത്തേക്ക് ഉപയോഗിക്കുന്നതിനായി പ്രതിമാസം പരമാവധി 1500 കി.മീ ദൂരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്യുവാൻ കഴിയുന്ന (കാർ/ജിപ്പ്-7 സീറ്റിന് മുൻഗണന) തരത്തിലുള്ള വാഹനം നിരക്കിൽ കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുവാൻ താൽപ്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ജൂലൈ 29 ഉച്ചക്ക് 12വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍- 04936 222844
ലേലം
കല്‍പറ്റ കെ എം എം ഗവ ഐടിഐ കോമ്പൗണ്ടിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന വിറകിനത്തിലുള്ള മരത്തടികള്‍ ആഗസ്റ്റ് നാലിന് രാവിലെ 11.30ന് ലേലം ചെയ്ത് വില്‍ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഓപീസുമായി ബന്ധപ്പെടാം. ഫോണ്‍-04936 205519
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ