ധർമടം:
കണ്ണൂര്‍ സര്‍വകലാശാല ഡോ. ജാനകിയമ്മാൾ ക്യാമ്പസിൽ നരവംശശാസ്ത്ര വകുപ്പിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ആന്ത്രപ്പോളജിക്കൽ സയൻസിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്സിനുള്ള അപേക്ഷയാണ് ക്ഷണിച്ചത്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു പാസായവർക്കും പരീഷാഫലം കാത്തിരിക്കുന്നവർക്കും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.
പ്രവേശനം ലഭിച്ചവർക്ക് മൂന്നുവർഷം പഠിച്ചാൽ ബി.എ ആന്ത്രോപ്പോളജിക്കൽ സയൻസസ് ബിരുദവും നാലുവർഷം പൂർത്തീകരിച്ചാൽ ബി.എ ഹോണേർസ് ബിരുദവും അല്ലെങ്കിൽ ബി.എ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദവും അഞ്ചുവർഷം പൂർത്തീകരിക്കുന്നവർക്ക് ആന്ത്രോപ്പോളജിക്കൽ സയൻസ് പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദവും ലഭിക്കും.
എത്‌നോഗ്രാഫിക് ഫീൽഡ് വർക്ക്, മീഡിയ ആന്ത്രോപോളജി, എത്‌നോഗ്രാഫിക് ഫിലിം നിർമ്മാണ പരിശീലനം, ഓഡിയോ വിഷ്വൽ ആന്ത്രോപോളജി, ഡാറ്റാ അനാലിസിസ്, മ്യൂസിയോളജി, ബയോളജിക്കൽ ആന്ത്രോപോളജി, ആർക്കിയോളജിക്കൽ ആന്ത്രോപോളജി, ലിംഗ്വിസ്റ്റിക് ആന്ത്രോപ്പോളോജി, പങ്കാളിത്ത വികസനം, ദുർബല വിഭാഗങ്ങളും സാമൂഹ്യനീതിയും, ആന്ത്രോപ്പോളജി ഓഫ് ജൻഡർ, പബ്ലിക് ഹെൽത്ത് ആൻഡ് എപ്പിഡമിയോളജി, മെഡിക്കൽ അന്ത്രോപോളജി എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങൾ വിവിധ സെമസ്റ്ററുകളിലായി പഠിക്കാവുന്നതാണ്.
കോഴ്സിന് ജൂൺ 15 വരെ അപേക്ഷിക്കാം. ആന്ത്രോപ്പോളജി ബിരുദാനന്തര ബിരുദ കോഴ്സിന് ജൂൺ 13 വരെയും അപേക്ഷിക്കാം.
Ph: 04972766388, 7306130450
Website: admission.kannuruniversity.ac.in
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ