ധർമടം:
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മേലൂർ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഓർമ്മ മരങ്ങൾ നട്ടു. മേലൂർ പാർക്കിൽ നടന്ന വൃക്ഷ തൈ നടീൽ ഉൽഘാടനം റിട്ട. ഡി.എഫ്.ഒ. പി.കെ. അനൂപ് നിർവഹിച്ചു. മൺമറഞ്ഞ വായനശാല പ്രവർത്തകരുടെ സമരണക്കായാണ് വൃക്ഷ തൈകൾ നട്ടത്. കെ.സുരേന്ദൻ ,കെ. സദാനന്ദൻ, പി. ശശീന്ദ്രൻ, എൻ. വിജുല എന്നിവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ