ധർമടം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നു. ധർമടം സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിലാണ് അനുമോദനം. ധർമടം ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസമാക്കിയവരുടെ മക്കളിൽ 2026 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരും പാലയാട് ഗവ. ഹയർസെക്കന്ററി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുമായാണ് അനുമോദന പരിപാടി സംഘടിപ്പിക്കുന്നത്. യോഗ്യരായ വിദ്യാർഥികൾ മാർക്ക്ലിസ്റ്റിന്റെ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ധർമടം ബാങ്കിൽ നിലവിൽ അക്കൗണ്ട് ഉണ്ടെങ്കിൽ അക്കൗണ്ട് നമ്പർ സഹിതം അപേക്ഷകൾ 15-06-2026 ന് മുമ്പ് ബാങ്ക് സെക്രട്ടറി മുമ്പാകെ സമർപ്പിക്കേണ്ടതാണ്. ഫോൺ :9605015035, 0490 2346 217, 2345 197
ധർമടം സർവീസ് സഹകരണ ബാങ്ക്, എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കുന്നു
LeadKerala News
0
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ