പുഴാതി:
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഡി.വൈ.എഫ്.ഐ പുഴാതി മേഖല കമ്മിറ്റി പരിധിയിലുള്ള വിദ്യാർഥികളെയാണ് അനുമോദിച്ചത്. പഠനോത്സവം എന്ന പേരിൽ പുഴാതി നോർത്ത് യു.പി. സ്കൂളിൽ സംഘടിപ്പിച്ച പരിപാടി കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ഉപഹാരം കെ.വി. സുമേഷ് വിതരണം ചെയ്തു. മേഖല പ്രസിഡന്റ് ഇ. സയന അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ ഡി.വൈ.എഫ്.ഐ കണ്ണൂർ ബ്ലോക്ക് ട്രഷറർ എം.വി. ലജിത്ത്, ബ്ലോക്ക് കമ്മിറ്റി അംഗം കെ. റിജേഷ്, മുൻ ബ്ലോക്ക് ജോ. സെക്രട്ടറി കെ. മഹീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഡി.വൈ
എഫ്.ഐ പുഴാതി ഈസ്റ്റ് മേഖല സെക്രട്ടറി സി. എച്ച്. നിതീഷ് സ്വാഗതം പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ