ധർമടം: ധർമടം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചക്കഫെസ്റ്റ് ശ്രദ്ധേയമായി. പഞ്ചായത്തിലെ വിവിധ അയൽക്കൂട്ടങ്ങളിൽ നിന്നായി ചക്ക ഉപയോഗിച്ച് തയ്യാറാക്കിയ 32-ഓളം വിഭവങ്ങളാണ് പ്രദർശനത്തിലും രുചിമേളയിലും അവതരിപ്പിച്ചത്. ചക്കയുടെ പോഷകഗുണങ്ങളും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ സാധ്യതകളും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഗീതമ്മ ചക്കഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി. സീമ, എം.പി. മോഹനൻ, പി.എം. നാരായണൻ, കെ. ബിന്ദു, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. മോഹനൻ, മുംതാസ് ഷുക്കൂർ, മൂർക്കോത്ത് സുകുമാരൻ, പഞ്ചായത്ത് സൂപ്രണ്ട് വി. മനോജ്‌കുമാർ, വി. ഹസീന എന്നിവർ സംസാരിച്ചു. ചക്കയെ അടിസ്ഥാനമാക്കി കുടുംബശ്രീ അംഗങ്ങൾ ഒരുക്കിയ വൈവിധ്യമാർന്ന വിഭവങ്ങളും മൂല്യവർധിത ഉൽപ്പന്നങ്ങളും സന്ദർശകരുടെ ശ്രദ്ധയും പ്രശംസയും നേടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ