മേലൂർ കലാമന്ദിരം വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടന്ന അനുമോദന സദസ്സിൽ നിന്ന്
ധർമടം: മേലൂർ കലാമന്ദിരം വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി അനുമോദന സദസ് സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. ചെന്നൈ പ്രസിഡൻസി കോളേജിൽ ബി.എസ്.സി സൈക്കോളജി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ അശ്വതി അജിത്, അഖിലേന്ത്യ അമ്പെയ്ത്ത് മത്സരത്തിൽ പങ്കെടുത്ത സിസിലിയ തകിടിയേൽ, ഗ്രന്ഥശാലയുടെ വായന ചലഞ്ചിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് വിമാനയാത്രയ്ക്ക് അർഹയായ ശ്രേയ സവിൻ എന്നിയെയും ചടങ്ങിൽ അനുമോദിച്ചു.
പ്രൊഫ. ഡോ. കെ.എസ്. സുരേഷ് കുമാർ പരിപാടി ഉദ്ഘാടനം നിർവഹിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ. സജീവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.രമേശൻ. വാർഡ് അംഗം ആർ.പി. ശ്രീജിന, വി.എം. ജനാർദ്ദനൻ, പി. രാമചന്ദ്രൻ, ചാലാടൻ മനോജൻ, ഷൈനി അഖിലേഷ്, അശ്വതി അജിത് ഇ.ടി. തീർത്ഥ എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ