ഓർമ്മ മരങ്ങൾ നട്ട് മേലൂർ കലാമന്ദിരം വായനശാല ആന്റ് ഗ്രന്ഥാലയം

ധർമടം: മേലൂർ കലാമന്ദിരം വായനശാല ആന്റ് ഗ്രന്ഥാലയം പരിസ്ഥിതി ദിനത്തിൽ ഓർമ്മ മരങ്ങൾ നട്ടു. ധർമടം കൃഷി ഓഫീസർ കെ. സചിൻ പരിപാടി ഉദ്ഘാടനം ചെയ്തു. കെ. സജീവൻ അധ്യക്ഷത വഹിച്ചു. 

കലാമന്ദിരം ഗ്രന്ഥശാലയുടെ സ്ഥാപകനും രക്ഷാധികാരിയുമായ പണിക്കൻ രാജൻ, പുഞ്ചയിൽ നാണു, ഗ്രന്ഥശാലയുടെ മുൻകാല പ്രവർത്തകരായ മമ്മാലി മുകുന്ദൻ, പച്ചേൻ യശോദ, ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങളും അലമാരയും നൽകിയ പി.ആർ. പുരുഷോത്തമൻ മാസ്റ്റർ എന്നിവരുടെ പേരിലും ഓർമ്മ മരങ്ങൾ നട്ടു. പരിപാടിയിൽ കെ.കെ. രമേശൻ, പണിക്കൻ സന്ദീപ്, പി.കെ. നിധിൻ എന്നിവർ സംസാരിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ