പൂതാടി മാങ്ങോട് പുലിയുടെ സാന്നിധ്യം

 എഐ ജനറേറ്റഡ് ഫോട്ടോ

പൂതാടി: 
പൂതാടി മാങ്ങോട് പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രദേശത്ത് വളർത്തുനായയെ പുലി ആക്രമിച്ച് കൊന്നു. നെല്ലിക്കര മാങ്ങോട് തോട്ടപ്പള്ളിയിൽ സുരേഷ് ബാബുവിന്റെ വളർത്തുനായയെയാണ് പുലി പിടികൂടിയത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു. 

Post a Comment

വളരെ പുതിയ വളരെ പഴയ