കെ.എസ്.ടി.എ ബത്തേരി ഉപജില്ല പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു


ബത്തേരി
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെ.എസ്.ടി.എ) ബത്തേരി ഉപജില്ല പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. പൊതു വിദ്യാഭ്യാസമേഖലയെ പുറകോട്ട് അടിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ പോരാട്ടങ്ങൾക്ക് തയ്യാറാകണമെന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു. 

ബത്തേരി സെറ്റ്കോസ് ഹാളിൽ നടന്ന പരിപാടിയിൽ കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് ഷാജൻ.ബി. തോമസ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. സ്വരാജ്, ഉപജില്ലാ സെക്രട്ടറി കെ.എൻ. ഇന്ദ്രൻ, ബി. ഷനോജ് എന്നിവർ സംസാരിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നും അധ്യാപകർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. 

Post a Comment

വളരെ പുതിയ വളരെ പഴയ