വയനാട് ജില്ലയിലെ ജോലി ഒഴിവ്/ വിദ്യാഭ്യാസം/ അറിയിപ്പുകൾ/ അഭിമുഖം/ ക്വട്ടേഷൻ/ നിയമനം

ഐ.ടി.ഐ പ്രവേശനം തുടങ്ങി

കൽപ്പറ്റ 
വ്യാവസായിക പരിശീലന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്‍പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍ 2026-27 അദ്ധ്യയന വര്‍ഷത്തെ അഡ്മിഷന്‍ ആരംഭിച്ചു. ബേക്കര്‍ ആന്‍ഡ് കണ്‍ഫക്ഷണര്‍, സി.ഒ ആന്റ് പി.എ, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍, ഫുഡ് ആന്റ് ബിവറേജസ് സര്‍വീസ് അസിസ്റ്റന്റ്, മെക്കാനിക് ഡീസല്‍, പ്ലംബര്‍ ട്രേഡുകളിലായി 396 സീറ്റുകളിലാണ് പ്രവേശനം. താത്പര്യമുള്ളവര്‍ അക്ഷയകേന്ദ്രങ്ങള്‍, ഇ-സേവനങ്ങള്‍, 
https://itiadmissions.kerala.gov.in
 വെബ്‌സൈറ്റ് മുഖേനയോ ജൂണ്‍ 30നകം അപേക്ഷ നല്‍കണം. 100 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷ സമര്‍പ്പിച്ച ശേഷം അടുത്തുള്ള ഗവ. ഐ.ടി.ഐയില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കണം. ഫോണ്‍: 04936 205519, 8907772500, 9995914652, 9961702406

പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളില്‍ സീറ്റൊഴിവ്

സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകരിച്ച കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ സീറ്റൊഴിവ്. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഓഫീസര്‍-ഇന്‍-ചാര്‍ജ്, സി-ആപ്റ്റ് സബ് സെന്റര്‍, ബൈരായിക്കുളം എല്‍.പി സ്‌ക്കൂള്‍ കോമ്പൗണ്ട്, റാം മോഹന്‍ റോഡ്, കോഴിക്കോട് -673004 ല്‍ ബന്ധപ്പെടാം. ഫോണ്‍: 0495 2723666, 04952356591, 9496882366. ഇ-മെയില്‍: kozhikode@captkerala.com

മെന്റർ ടീച്ചർ നിയമനം

പട്ടികവർഗ വകുപ്പ് നടപ്പാക്കുന്ന ഗോത്ര ബന്ധു പദ്ധതിയുടെ ഭാഗമായി പട്ടികവർഗ ഭൂരിപക്ഷ മേഖലകളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ താത്കാലികമായി മെന്റർ ടീച്ചർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മുഖ്യ പിന്നോക്ക പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കാണ് അവസരം. പണിയ, അടിയ, വെട്ടകുറുമ വിഭാഗങ്ങൾക്കും പ്രത്യേക ദുർബല വിഭാഗങ്ങൾക്കും മുൻഗണന ലഭിക്കും. ടി.ടി.സി, ബി.എഡ് യോഗ്യതയുള്ളവർക്കും മുൻഗണന നൽകും. സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ അല്ലെങ്കിൽ ഊരിലെ താമസക്കാരായിരിക്കണം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റ് പട്ടികവർഗ വിഭാഗങ്ങളെയും പരിഗണിക്കും.

മത്സര പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകളും പ്രായം, സമുദായം, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജൂൺ 24 വൈകുന്നേരം അഞ്ചിന് മുമ്പ് സ്ഥിരതാമസമുള്ള താലൂക്കിലെ പ്രൊജക്ട് ഓഫീസിലോ അല്ലെങ്കിൽ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലോ സമർപ്പിക്കണം. താലൂക്ക് അടിസ്ഥാനത്തിലായിരിക്കും എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തുന്നത്. ഫോൺ: 04936 202232 (ഐ.റ്റി.ഡി.പി കൽപ്പറ്റ), 04935 240210 (ടി.ഡി.ഒ മാനന്തവാടി), 04936 221074 (ടി.ഡി.ഒ ബത്തേരി)

റാങ്ക് ലിസ്റ്റ് റദ്ദായി

ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ മ്യൂസിക് ടീച്ചര്‍ - ഹൈസ്‌കൂള്‍ (കാറ്റഗറി നമ്പര്‍ 444/2025) തസ്തികയിലേക്ക് 2024 ജൂലൈ 24ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ മുഖ്യപട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ത്ഥികളെയും നിയമന ശുപാര്‍ശ ചെയ്തതിനാല്‍ 2026 മെയ് 14ന് റാങ്ക് പട്ടിക കാലഹരണപ്പെട്ടതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

അപേക്ഷാ തീയ്യതി നീട്ടി

കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ എം.എസ്, എം.എസ്.സി, പി.ജി ഡിപ്ലോമ, ബി.എസ്.സി ഓണേഴ്‌സ്, മറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ജൂണ്‍ 30 വരെ നീട്ടി. യോഗ്യതാ പരീക്ഷയുടെ അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ജൂലൈ 17 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കും. ജൂലൈ 21നാണ് പ്രവേശന പരീക്ഷ. ജൂലൈ 25ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.

വെറ്ററിനറി ഡോക്ടര്‍ നിയമനം

പുല്‍പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മൃഗഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും അംഗീകൃത തിരിച്ചറിയല്‍ രേഖയും സഹിതം ജൂണ്‍ 29ന് രാവിലെ 11.30ന് പുല്‍പള്ളി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 8281572799.

ക്വട്ടേഷന്‍ ക്ഷണിച്ചു

നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചു മുതല്‍ പ്ലസ് ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് രണ്ട് ജോടി വീതം ബ്രീഫ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ജൂണ്‍ 29ന് രാവിലെ പത്തിന് മുമ്പ് സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ടിന് ക്വട്ടേഷനുകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 9447849320.

Post a Comment

വളരെ പുതിയ വളരെ പഴയ