വേങ്ങാട് സി.ഡി.എസിൽ ക്ഷീരദിനാചരണം; പാലുൽപ്പന്ന മേളയും ബോധവത്കരണ ക്ലാസും

വേങ്ങാട് സി.ഡി.എസിൽ സംഘടിപ്പിച്ച ക്ഷീരദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

പിണറായി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജൂൺ 1-ലെ ലോക ക്ഷീരദിനത്തോടനുബന്ധിച്ച് വേങ്ങാട് സി.ഡി.എസിൽ വിപുലമായ ക്ഷീരദിനാചരണം സംഘടിപ്പിച്ചു. പരിപാടി വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ എൻ. വിജിന അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് പി. റീജ, പഞ്ചായത്ത് സെക്രട്ടറി പി. പ്രകാശൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ. മോഹനൻ, പി. രമ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സുജാത എന്നിവർ സംസാരിച്ചു. മെമ്പർ സെക്രട്ടറി യു.വി. ബിന്ദു സ്വാഗതവും ആർ.പി. രജിത രാമകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

പരിപാടിയുടെ ഭാഗമായി എഫ്.എൻ.എച്ച്.ഡബ്ല്യു ജില്ലാ ആർ.പി ബിഷ പോഷകാഹാരത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നയിച്ചു. തുടർന്ന് പാലുൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനമേളയും സംഘടിപ്പിച്ചു. ക്ഷീരകർഷകർക്കായി ഡോ. പ്രീതം ലാൽ ബോധവത്കരണ ക്ലാസ് അവതരിപ്പിച്ചു. കൂടാതെ കന്നുകാലികൾക്കുള്ള വിരമരുന്ന് വിതരണവും നടന്നു.

ക്ഷീരമേഖലയിലെ ഉൽപ്പാദന വർധനയും പോഷകാഹാര പ്രാധാന്യവും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനും ക്ഷീരകർഷകർക്ക് സാങ്കേതിക അറിവുകൾ പകർന്നു നൽകുന്നതിനും പരിപാടി സഹായകമായി.

Post a Comment

വളരെ പുതിയ വളരെ പഴയ