കുഞ്ഞച്ചൻ അനുസ്മരണ യോഗം ഷാജി കരിപ്പായി ഉദ്ഘാടനം ചെയ്യുന്നു.
പിണറായി: കെ.എസ്.കെ.ടി.യു പിണറായി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളി നേതാവും സാമൂഹിക പ്രവർത്തകനുമായ കുഞ്ഞച്ചന്റെ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
കായലോട് ഇ.കെ. നായനാർ ഹാളിൽ നടന്ന പരിപാടി കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ഷാജി കരിപ്പായി ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു പിണറായി ഏരിയ പ്രസിഡന്റ് ആലക്കണ്ടി രാജൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം. ദാസൻ സ്വാഗതം പറഞ്ഞു.
കുഞ്ഞച്ചൻ തൊഴിലാളി പ്രസ്ഥാനത്തിനും സാമൂഹിക രംഗത്തിനും നൽകിയ സംഭാവനകൾ യോഗത്തിൽ യോഗത്തിൽ അനുസ്മരിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.ഫോട്ടോ ക്യാപ്ഷൻ:
കെ.എസ്.കെ.ടി.യു പിണറായി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കായലോട് ഇ.കെ. നായനാർ ഹാളിൽ സംഘടിപ്പിച്ച കുഞ്ഞച്ചൻ അനുസ്മരണ യോഗം ഷാജി കരിപ്പായി ഉദ്ഘാടനം ചെയ്യുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ