അരിമുള:
കണിയാമ്പറ്റ പഞ്ചായത്തിലെ ഒൻപതാം വാർഡായ അരിമുളയിലെ ജലാശയങ്ങൾ ക്ലോറിനേഷൻ നടത്തി ശുദ്ധീകരിച്ചു. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ ഷിഗല്ല ഉൾപ്പെടെയുള്ള മഴക്കാല രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികളുടെ ഭാഗമായി വാർഡിലെ മുഴുവൻ ജലാശയങ്ങളും ശുദ്ധീകരിച്ചത്.
മഴക്കാലത്ത് വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ വ്യാപിക്കാനുള്ള സാധ്യത വർധിക്കുന്നതിനാൽ കുടിവെള്ള സ്രോതസ്സുകൾ സുരക്ഷിതമാക്കുകയും പൊതുജനാരോഗ്യം സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടി സ്വീകരിച്ചത്.
കണിയാമ്പറ്റ പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ആശാ പ്രവർത്തക വനജ ദിവാകരന്റെ നേതൃത്വത്തിലാണ് വാർഡിലെ വിവിധ ജലാശയങ്ങളിൽ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്തിയത് .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ