ഉന്നതവിജയികൾക്ക് വാക്മേറ്റ്സിന്റെ അനുമോദനം

വാക്മേറ്റ്സിൻ്റെ നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങ് ഡോ. എം. നന്ദഗോപൻ ഐ.പി.എസ് ഉദ്ഘാടനം ചെയ്യുന്നു.

ധർമടം: 2026ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ വാക്മേറ്റ്സിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ധർമടം ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്. ഗവ. ബ്രണ്ണൻ കോളേജിൽ നടന്ന അനുമോദന പരിപാടി ഡോ. എം. നന്ദഗോപൻ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. വാക്മേറ്റ്സ് പ്രസിഡന്റ് വി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. നവാസ് മേത്തർ മുഖ്യാതിഥിയായി. ചടങ്ങിൽ ഗവ. ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ ഡോ. ജെ. വാസന്തി, ധർമടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഗീതമ്മ, പഞ്ചായത്ത് അംഗം മുംതാസ് ഷുക്കൂർ, വാക്മേറ്റ്സ് സെക്രട്ടറി കെ. ശ്രീജേഷ്, കോ-ഓർഡിനേറ്റർ വി. പ്രഭാകരൻ, വി. രവീന്ദ്രൻ, സി. പത്മിനി എന്നിവർ സംസാരിച്ചു. സംസാരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ച ചടങ്ങിൽ രക്ഷിതാക്കളും പ്രഭാത നടത്തക്കാരുടെ കൂട്ടായ്മയിലെ അംഗങ്ങളും പങ്കെടുത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ