വരദൂർ
വരദൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറില്ലാെതെ വലഞ്ഞ് രോഗികൾ. ദിവസേന കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്നത് നൂറുകണക്കിനാളുകളാണ്. എന്നാൽ മുഴുവൻ സമയ ഡോക്ടർ ഇല്ലാത്തതു മൂലം രോഗികൾ മറ്റു ഹോസ്പിറ്റലുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. സ്ഥലം മാറിപ്പോയ ഡോക്ടർക്ക് പകരം മറ്റൊരാളെ നിയമിക്കാത്തതാണ് നിലവിലെ ഈ പ്രതിസന്ധിക്ക് കാരണം. അത്യാഹിത സാഹചര്യത്തിൽ ഒരു രോഗിയെ എത്തിച്ചാലും ചികിത്സിയ്ക്കാൻ ഡോക്ടറില്ലാത്ത അവസ്ഥയാണ്. കുടുംബാരോഗ്യ കേന്ദ്രത്തെ നിരന്തരം ആശ്രയിക്കുന്ന കരണി, കണിയാമ്പറ്റ, മൃഗാശുപത്രി കവല, കൂടോത്തുമ്മൽ തുടങ്ങിയ പ്രദേശങ്ങളിലുളളവരാണ് കൂടുതലും ദുരിതം അനുഭവിക്കുന്നത്. പ്രദേശത്തെ ഉന്നതികളിൽ താമസിക്കുന്നവരും ബുദ്ധിമുട്ടിലാണ്. അതോടെ പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന സ്ഥിതിയാണ്.
മഴക്കാലം ആരംഭിച്ചതിനാൽ പനിയടക്കമുള്ള രോഗങ്ങളുമായി ദിവസേന രോഗികൾ എത്തുന്നുണ്ട്. ഡോക്ടർ ഇല്ലെന്നറിഞ്ഞ് എല്ലാവരും മടങ്ങുകയാണ്. പഞ്ചായത്തും ആരോഗ്യ വകുപ്പും ഇടപെട്ട് അടിയന്തരമായി ഡോക്ടറെ നിയമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ