‘ഓണക്കനി-നിറപ്പൊലിമ’ പഞ്ചായത്ത് തല നടീൽ പരിപാടി പി. ഷെർളി ഉദ്ഘാടനം ചെയ്യുന്നു.
പിണറായി: ഓണാഘോഷങ്ങൾക്ക് നിറപ്പകിട്ടേകാനും പ്രാദേശികമായി പൂക്കളത്തിനാവശ്യമായ പൂക്കൾ ലഭ്യമാക്കാനും ലക്ഷ്യമിട്ട് പിണറായി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ‘ഓണക്കനി-നിറപ്പൊലിമ’ പദ്ധതിയുടെ പഞ്ചായത്ത് തല നടീൽ പരിപാടി സംഘടിപ്പിച്ചു. ചെണ്ടുമല്ലി പൂക്കളുടെ തൈകൾ നട്ടുകൊണ്ടാണ് പദ്ധതിക്ക് തുടക്കമായത്.
പിണറായി ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിലെ 15 സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചത്. ഓണത്തെ വരവേൽക്കുന്നതിനൊപ്പം കുടുംബശ്രീ അംഗങ്ങൾക്ക് അധിക വരുമാനമാർഗം സൃഷ്ടിക്കുന്നതിനും പ്രാദേശിക പൂക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി. ഷെർളി ഉദ്ഘാടനം ചെയ്തു. കെ. നീതു അധ്യക്ഷയായി. പി. സംജ്യോതി, കെ. സവിത എന്നിവർ സംസാരിച്ചു.
സി.ഡി.എസ് ചെയർപേഴ്സൺ എം.പി. ദിൽന സ്വാഗതവും അഗ്രി സി.ആർ.പി ശരണ്യ നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ