ബത്തേരി
മുഴുവൻ ഭിന്നശേഷിക്കാർക്കും കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സൗജന്യ യാത്ര അനുവദിക്കണമെന്ന് ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ ഡിഫറന്റിലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ(ഡി.എ.ഡബ്ല്യു.എഫ് ) വയനാട് ജില്ലാ സമ്മേളനം പ്രമേയേത്തിലൂടെ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരുടെ മിനിമം ക്ഷേമ പെൻഷൻ 5000 രൂപയാക്കി ഉയർത്തുക, വയനാട് ജില്ലയിലെ സർക്കാർ ഓഫീസുകൾ, പൊതു സ്ഥാപനങ്ങൾ, ശുചി മുറികൾ ഉൾപ്പെടെ ഭിന്നശേഷി സൗഹൃദമാക്കി ക്രമീകരിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു.
സുൽത്താൻബത്തേരി ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന സമ്മേളനം ഡി.എ.ഡബ്ല്യു.എഫ് സംസ്ഥാന സെക്രട്ടറി ഗിരീഷ് കീർത്തി ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം വർഗീസ്സ് ബത്തേരി പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് ടി.യു. ജോസഫ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.വി. മത്തായി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് ടി. ജയകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. എ.എൻ പ്രഭാകരൻ, വി.വി. ബേബി, കെ.വി. മോഹനൻ, ടി. ജയകുമാർ, കെ.യു. ഐസക് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി.കെ. രാമചന്ദ്രൻ സ്വാഗതവും ടി.കെ. നൗഫൽ നന്ദിയും പറഞ്ഞു.
25 അംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ഭാരവാഹികൾ
ടി.യു ജോസഫ്(പ്രസിഡന്റ്), എം.ആർ. രാജൻബാവ കമ്പളക്കാട്, കെ.ഡി. കുരിയാച്ചൻ, വിനീത, ഷൈനി കോട്ടത്തറ(വൈസ് പ്രസിഡൻ്റ്). കെ.എൻ. ഇന്ദ്രൻ
(സെക്രട്ടറി ), കെ.വി. മത്തായി, കെ.ടി. നൗഫൽ, കെ.പി. ജോർജ്ജ്(ജോ. സെക്രട്ടറി), എം.ആർ. രാജൻ(ട്രഷറർ).
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ