പി. അച്ചുതന്റെ അനുസ്മരണ പൊതുയോഗം കെ. ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.
പിണറായി: സി.പി.എം അവിഭക്ത പിണറായി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയായിരുന്ന പി. അച്ചുതന്റെ പന്ത്രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു.
ചേരിക്കലിൽ സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. പിണറായി ലോക്കൽ സെക്രട്ടറി സി. നന്ദനൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. അനുശ്രീ, കക്കോത്ത് രാജൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എം.കെ. പ്രമോദ്ബാബു സ്വാഗതം പറഞ്ഞു.
തൊഴിലാളി-ജനകീയ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കും പാർട്ടി സംഘടനാ പ്രവർത്തനങ്ങൾക്കും പി. അച്ചുതൻ നൽകിയ സംഭാവനകൾ യോഗത്തിൽ അനുസ്മരിച്ചു. തുടർന്ന് സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും ബഹുജന പ്രകടനവും നടന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ