കെ.എസ്.ആർ.ടി.സി ബസിന് ചിറക്കുനിയിൽ സ്വീകരണം നൽകുന്നു
ധർമടം: യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയെ വരവേറ്റ് കോൺഗ്രസ് പ്രവർത്തകർ. ഇതിൻ്റെ ഭാഗമായി ധർമടം മണ്ഡലം മഹിള കോൺഗ്രസിന്റെ നേതൃത്വത്തിൽ യാത്രക്കാർക്ക് മധുരം വിതരണം ചെയ്തു.
തലശ്ശേരിയിൽ നിന്ന് പാലയാട്–ചിറക്കുനി റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിന് ചിറക്കുനിയിൽ സ്വീകരണം ഒരുക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. മഹിള കോൺഗ്രസ് ധർമടം മണ്ഡലം പ്രസിഡന്റ് ഇ. ഹേമലതയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഗീത രാഘവൻ, കുന്നുമ്മൽ ചന്ദ്രൻ, ടി. രജിത, സി.പി. അജിത, സനോജ് പലേരി, വി. അശോകൻ, കൈപ്രത്ത് രവി, വി.കെ. സുധീർ, സി. ശശികല എന്നിവർ പങ്കെടുത്തു. സ്ത്രീകളുടെ യാത്രാസൗകര്യവും സാമ്പത്തിക സുരക്ഷയും ലക്ഷ്യമിട്ടുള്ള സൗജന്യ ബസ് യാത്രാ പ്രഖ്യാപനം സമൂഹത്തിൽ വലിയ സ്വീകാര്യത നേടുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ