കണ്ണൂർ ജില്ലയിലെ ജോലി ഒഴിവ്/ വിദ്യാഭ്യാസം/ അറിയിപ്പുകൾ/ അഭിമുഖം/ ക്വട്ടേഷൻ/ നിയമനം



പി.ആർ.ഡി ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കാം

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളുടെ കവറേജ് നടത്തുന്നതിന് ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഫോട്ടോഗ്രാഫർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഡിജിറ്റൽ എസ്.എൽ.ആർ/മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കുവാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകൾ കൈവശമുള്ളവർക്ക് മുൻഗണന. അപേക്ഷകർ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ കരാർ ഫോട്ടാഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും പത്രസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫർമാരായി പ്രവർത്തിച്ചവർക്കും മുൻഗണന. അപേക്ഷകർ ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. അപേക്ഷകർ താമസപരിധിയിലെ സ്‌റ്റേഷൻ ഹൗസ് ഓഫീസറിൽനിന്നും സ്വഭാവ സർട്ടിഫിക്കറ്റും തങ്ങൾക്കെതിരെ കേസുകളോ മറ്റോ ഇല്ലായെന്നത് സംബന്ധിച്ച രേഖയും അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കണം. കൂടിക്കാഴ്ചയുടെയും പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പാനലിൽ ഉൾപ്പെടുത്തുന്നത്.
അപേക്ഷകരുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം ജൂൺ 19ന് വൈകിട്ട് അഞ്ചിനകം സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭ്യമാക്കണം. പൂർണമല്ലാത്ത അപേക്ഷകൾ നിരസിക്കും. അപേക്ഷകൾ ഇമെയിലിൽ സ്വീകരിക്കുന്നതല്ല. വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ പിഒ, കണ്ണൂർ-2. ഫോൺ: 04972 700231.


പി.ആർ.ഡി വീഡിയോ സ്ട്രിങ്ങർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ രൂപീകരിക്കുന്ന വീഡിയോ സ്ട്രിങ്ങർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി/പ്ലസ്ടുവാണ് അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവർ നൽകി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം വേണം. പി.ആർ.ഡിയിൽ പ്രവൃത്തിപരിചയമുള്ളവർക്കും ഇലക്ട്രോണിക് വാർത്താ മാധ്യമത്തിൽ വീഡിയോഗ്രാഫി/വീഡിയോ എഡിറ്റിങ് എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. സ്വന്തമായി ഫുൾ എച്ച്.ഡി പ്രൊഫഷണൽ കാമറയും നൂതന അനുബന്ധ ഉപകരണങ്ങളും ഉള്ളവരായിരിക്കണം. അപേക്ഷകർ ക്രിമിനൽ കേസിൽപ്പെട്ടവരോ ശിക്ഷിക്കപ്പെട്ടവരോ കുറ്റാരോപണ വിധേയരോ ക്രിമിനൽ പശ്ചാത്തലമുള്ളവരോ ആകരുത്. താമസപരിധിയിലെ സ്റ്റേഷൻഹൗസ് ഓഫീസറിൽ നിന്നും സ്വാഭാവ സർട്ടിഫിക്കറ്റും കേസുകൾ ഇല്ലെന്നത് സംബന്ധിച്ച രേഖയും അപേക്ഷക്കൊപ്പം ഹാജരാക്കണം.

വിഷ്വൽ വേഗത്തിൽ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ് വേണം. പ്രൊഫഷണൽ എഡിറ്റ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്‌ടോപ് സ്വന്തമായും ഉണ്ടായിരിക്കണം. ദൃശ്യങ്ങൾ തത്സമയം നിശ്ചിത സെർവറിൽ അയക്കാനുള്ള സംവിധാനവും ഉണ്ടായിരിക്കണം. എഡിറ്റ് സ്യൂട്ട്, നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങൾ എന്നിവ സ്വന്തമായുള്ളത് അധിക യോഗ്യതയായി പരിഗണിക്കും. ലൈവ് വീഡിയോ ട്രാൻസ്മിഷൻ, സ്വന്തമായി ബാക്ക്പാക്ക് പോർട്ടബിൾ വീഡിയോ ട്രാൻസ്മിറ്റർ എന്നീ സംവിധാനങ്ങൾ ഉള്ളവർക്ക് മുൻഗണന. പരിപാടി നടന്ന് അരമണിക്കൂറിനകം വാട്ട്‌സാപ്പ്, ടെലിഗ്രാം തുടങ്ങി ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിഷ്‌കർഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നൽകണം.

അപേക്ഷകർ ജില്ലയിൽ സ്ഥിരതാമസമുള്ളവരും ഡ്രൈവിങ് ലൈസൻസ് ഉള്ളവരുമായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്താൻ കഴിയണം. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ വീഡിയോകൾ മാധ്യമങ്ങൾക്ക് നൽകുന്നതിന് മൾട്ടി സിം ഡോങ്കിൾ ഉണ്ടായിരിക്കണം.
പേര്, വീട്ടുവിലാസം, വിദ്യാഭ്യാസയോഗ്യത, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, കൈവശമുള്ള വീഡിയോഗ്രഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ അപേക്ഷയും ബന്ധപ്പെട്ട രേഖകളും ജൂൺ 19ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ പി.ഒ, കണ്ണൂർ-2, എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷകൾ ഇമെയിലിൽ സ്വീകരിക്കുന്നതല്ല. ഫോൺ: 04972 700231.


ഇ-ചലാൻ അദാലത്ത്

മോട്ടോർ വാഹന വകുപ്പും കണ്ണൂർ റൂറൽ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന ഇ-ചലാൻ അദാലത്ത് ജൂൺ 24 രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ പയ്യന്നൂർ ആർടി ഓഫീസിനോട് അനുബന്ധിച്ചുള്ള ഹാളിൽ നടത്തും. പല കാരണങ്ങളാൽ ചലാൻ അടക്കാൻ കഴിയാതെ പോയവർക്ക് പങ്കെടുക്കാം. അദാലത്തിൽ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കൗണ്ടറുകൾ പ്രവർത്തിക്കും. ചലാൻ അടക്കാൻ വരുന്നവർക്ക് എടിഎം ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴിയോ യുപിഐ ആപ്പ് വഴിയോ ആണ് പിഴയടയ്ക്കാൻ സാധിക്കുക.


എ.സി മെക്കാനിക് കോഴ്സ്

കണ്ണൂർ ഗവ. ഐ.ടി.ഐ യിൽ ഐ എം സി യുടെ ആഭിമുഖ്യത്തിൽ 100 ശതമാനം പ്ലേസ്മെന്റോടു കൂടിയ ആറ് മാസം ദൈർഘ്യമുള്ള എസി മെക്കാനിക് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴ്സിനോട് അനുബന്ധിച്ച് ഇന്റേൺഷിപ്പ്, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നിവ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8921512459, 7510481819.



ഐ.ടി.ഐ പ്രവേശനം

കണ്ണൂർ ഗവ. വനിത ഐ.ടി.ഐയിൽ. കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള എൻസിവിടി യുടെ അഫിലിയേഷൻ ലഭിച്ച ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷം ദൈർഘ്യമുള്ള ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഇൻഫർമേഷൻ ആൻറ് കമ്മ്യൂണിക്കേഷൻ ടെക്നോളജി, സിസ്റ്റം മെയിൻറേനൻസ്, എന്നീ ട്രേഡുകളിലേക്കും ഒരു വർഷം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻറ് പ്രോഗ്രാമിംഗ് അസിസ്റ്റൻറ്, ഫാഷൻ ഡിസൈൻ ആൻറ് ടെക്നോളജി എന്നീ ട്രേഡുകളിലേക്കുമുള്ള അപേക്ഷകൾ ഓൺലൈനായി https://itiadmissions.kerala.gov.in വഴിയും https://det.kerala.gov.in വെബ്സൈറ്റിൽ ഉള്ള ലിങ്ക് മുഖേനയും സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂൺ 30 വൈകുന്നേരം അഞ്ച്. ഫോൺ: 0497-2835987, 7012827630 9037382593.



അപേക്ഷ തിയതി നീട്ടി

ടൂറിസം വകുപ്പിന് കീഴിൽ കണ്ണൂർ ഒണ്ടേൻ റോഡിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സുകളിലേക്കുള്ള 2026-27 അദ്ധ്യായന വർഷത്തെ പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂൺ 20 വൈകുന്നേരം അഞ്ച് മണി വരെ നീട്ടി. www.fcikerala.org വഴി ഓൺലൈനായും ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടും അപേക്ഷ സമർപ്പിക്കാം. വിലാസം: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഒണ്ടൻ റോഡ്, കണ്ണൂർ,ഫോൺ : 0497 2706904,9895880075.



ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ

ഐഎച്ച്ആർഡിയുടെ കീഴിൽ കണ്ണൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌ത ചീമേനി (ഫോൺ: 8547005052), മഞ്ചേശ്വരം (0499-8215615, 8547005058), പട്ടുവം (8547005048) പയ്യന്നൂർ (0497-2877600, 8547005059) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2026-27 അദ്ധ്യയന വർഷം ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://admissions.ihrd.ac.in വഴി ഓൺലൈനായി സമർപ്പിക്കണം. അപേക്ഷാ ഫോമിൻ്റെ പ്രിൻ്റൗട്ട്. ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഓൺലൈൻ പണമടച്ചതിനുള്ള തെളിവ് എന്നിവയോടൊപ്പം പ്രവേശന സമയത്ത് താൽക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട കോളേജിലെ പ്രിൻസിപ്പലിന് സമർപ്പിക്കണം.കൂടുതൽ വിവരങ്ങൾ www.ihrd.ac.in ൽ ലഭ്യമാണ്.



അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ. ഐ ടി ഐ യിൽ കേന്ദ്ര ഗവൺമെൻ്റ് അംഗീകാരമുളള ദ്വിവത്സര/ ഏകവത്സര മെട്രിക് നോൺ മെട്രിക് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി നേരിട്ടും, https://det.kerala.gov.in എന്ന വെബ് സൈറ്റിൽ ഉളള ലിങ്ക് മുഖേനയും, അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചതിന് ശേഷം തൊട്ടടുത്ത ഗവ. ഐടിഐ യിൽ ഒറിജിനൽ രേഖകൾ സഹിതം ഹാജരായി വെരിഫിക്കേഷൻ പൂർത്തിയാക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30. ഫോൺ: 9895265951.



പി.എസ്.സി പരീക്ഷ പരിശീലനം

സംസ്ഥാന ന്യൂനപക്ഷ വകുപ്പിന് കീഴിൽ ചൊക്ലിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈയിൽ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
റെഗുലർ, ഹോളിഡേ ബാച്ചുകളിലായി ആറു മാസമാണ് പരിശീലന കാലാവധി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂൺ 24. ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെട്ട 18 വയസ്സ് തികഞ്ഞ ഉദ്യോഗാർത്ഥികൾ എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ചൊക്ലി കുതുബി കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 9656048978, 9656307760, 0490 2977640.



ഗവ. അംഗീകൃത സർട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന സർക്കാർ അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ വേഡ് പ്രോസ്സസിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഡേറ്റ എൻട്രി ഓപ്പറേറ്റർ, സർട്ടിഫിക്കറ്റ് ഇൻ ഡെസ്‌ക്‌ ടോപ്പ് പബ്ലിഷിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ആറുമാസവും, സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് മൂന്നു മാസവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസ്സുകളും പ്രോജക്ട് വർക്കും പഠ നപരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. 18 ന് മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി നൽകാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. ജില്ലയിലെ പഠനകേന്ദ്രങ്ങൾ: 1. സെൻട്രൽ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷൻ, ഇരിട്ടി, ഫോൺ 8547181000, 2. ടെക് പോയിൻ്റ് ലേണിംഗ് അക്കാദമി, തലശ്ശേരി, ഫോൺ 9003701948.



അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ. ഐടിഐ നടത്തുന്ന സർട്ടിഫിക്കേഷൻ ഇൻ സൈബർ സെക്യൂരിറ്റി, ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൌണ്ടിംഗ്, ടാലി, ജിഎസ് ടി ഫയലിംഗ്, ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി, സിസിടിവി ടെക്നോളജി എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫോൺ: 9745479354.



ഗവ. വനിത ഐ. ടി. ഐ യിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

കണ്ണൂർ ഗവ. വനിത ഐ. ടി. ഐയിൽ ഐ. എം. സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ ഇന്ത്യൻ & ഫോറിൻ അക്കൌണ്ടിംഗ് (6 മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി തിയറി (മൂന്ന് മാസം), മൈക്രോസോഫ്ട് ഓഫീസ് (മൂന്ന് മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി (രണ്ട് മാസം), മൈക്രോസോഫ്ട് എക്സൽ (ഒരു മാസം), സർട്ടിഫിക്കറ്റ് കോഴ്സ് - ജിഎസ്ടി റിട്ടേൺ ഫയലിംഗ് (ഒരു മാസം) എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിട്ടുള്ളത്. സീറ്റുകൾ പരിമിതം. കോഴ്സിനു ശേഷം പ്ലേസ്മെ‌ൻ്റ് അസിസ്റ്റൻസ് നൽകും. ഫോൺ: 9745479354.



യോഗ ടീച്ചർ ട്രെയിനിംഗിൽ ഡിപ്ലോമ

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിലെ ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത +2 അഥവാ തത്തുല്യം. അപേക്ഷകർ 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡിപ്ലാമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിൽ അഡ്‌മിഷൻ എടുത്താൽ മതിയാകും. ആപ്ലിക്കേഷൻ ഓൺലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂൺ 30 നുള്ളിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി. ഓഫീസിൽ നിന്ന് നേരിട്ടും www.srccc.in ലും ലഭ്യമാണ്. ജില്ലയിലെ പഠന കേന്ദ്രം - പുനർജനി യോഗ മൈൻഡ് ആൻ്റ് റിഫ്രഷ്മെൻ്റ് സെൻ്റർ, പഴയങ്ങാടി, ഫോൺ: 98 47 455338



പ്രകൃതിക്ഷോഭം: കർഷകർക്കായി കൺട്രോൾ റൂമുകൾ തുറന്നു

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ അപ്രതീക്ഷിതവും തീവ്രവുമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കർഷകർക്ക് പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് വേഗത്തിൽ സഹായവും മാർഗനിർദേശവും ലഭ്യമാക്കുന്നതിന് ഡയറക്ടറേറ്റിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രത്യേക ഹെൽപ്പ് ലൈൻ സംവിധാനവും സംസ്ഥാനതല നിരീക്ഷണ കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കണ്ണൂർ ജില്ലയിലെ കർഷകർക്ക് 9383472028, 9383472300 നമ്പറുകളിൽ ബന്ധപ്പെടാം.



ജവഹർ നവോദയ വിദ്യാലയ: പ്ലസ് വൺ അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനമായ ജവഹർ നവോദയ വിദ്യാലയം 2026-27 അദ്ധ്യയന വർഷം പതിനൊന്നാം ക്ലാസ് കോമേഴ്സ് സ്ട്രീമിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സിൽ 60 ശതമാനമോ അതിനു മുകളിലോ മാർക്കുള്ള കുട്ടികളുടെ രക്ഷിതാക്കളാണ് അപേക്ഷിക്കേണ്ടത്. വിദ്യാർത്ഥികൾ 01.06.2009 നും 31.07.2011 നും ഇടയിൽ ജനിച്ചവരും 2025-26 അദ്ധ്യായന വർഷം കണ്ണൂർ ജില്ലയിലെ ഏതെങ്കിലും സർക്കാർ/ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ പത്താം ക്ലാസ്സ് പഠിച്ചവരും ജില്ലയിലെ സ്ഥിരതാമസക്കാരും ആയിരിക്കണം. അപേക്ഷഫോമിനായി ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടുകയോ https://navodaya.gov.in/nv/nvs_school/kannur/en/home എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി ജൂൺ 25. ഫോൺ: 0490 2962965.

Post a Comment

വളരെ പുതിയ വളരെ പഴയ