വാഹനാപകടം; വീട്ടുമതിൽ തകർന്നു

നിയന്ത്രണം വിട്ട് വീട്ടുമതിലിൽ ഇടിച്ചു കയറിയ വാഹനം.

ധർമടം: മേലൂർ കലാമന്ദിരത്തിന് സമീപം കിളയിൽ ഹൗസിൽ നാലാമ്പ്രത്ത് ബാലന്റെ വീട്ടുമതിലാണ് വാഹനാപകടത്തിൽ തകർന്നത്. ശനിയാഴ്ച പുലർച്ചെ 12 മണിക്ക് ശേഷം ആയിരുന്നു സംഭവം. മലപ്പുറം വളാഞ്ചേരി സ്വദേശി സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്.

 കണ്ണൂർ ചാലയിൽ ആളെ ഇറക്കിയ ശേഷം മമ്മാക്കുന്ന് ഭാഗത്ത് നിന്ന് വന്ന വാഹനം നിയന്ത്രണം വിട്ട് വീട്ടുമതിലിൽ ഇടിച്ചുകയറുകയായിരുന്നു. സംഭവ സമയത്ത് ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. അപകടത്തിൽ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ