പരിസ്ഥിതി ദിനത്തിൽ തൈകൾ നട്ട് വാക്ക്മേറ്റ്സ്



ധർമടം: ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തൈകൾ നട്ടു. പ്രഭാത സവാരിക്കാരുടെ കൂട്ടായ്മയായ വാക്ക്മേറ്റ്സിന്റെ നേതൃത്വത്തിലാണ് സിന്തറ്റിക്ക് ട്രാക്കിന്റെ വിവിധ ഭാഗങ്ങളിൽ തൈകൾ നട്ടത്. തൈ നടലിന്റെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എം. പ്രഭാകരൻ നിർവഹിച്ചു. ധർമടം 
ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ. നാരായൺ അധ്യക്ഷനായി. വാർഡ് അംഗം ദിരേഷ് കേളമ്പത്തും, വാക്ക് മേറ്റ്സ് കൂട്ടായ്മയിലെ അംഗങ്ങളും, നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ