ജൂൺ 10 വൈകിട്ട് അഞ്ച് മണി വരെ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ തിരുത്തുവാനും സാധിക്കും.
- ട്രയൽ അലോട്ട്മെൻ്റ് പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ട്രയൽ അലോട്ട്മെൻ്റ് ഒരു സാധ്യതാ ലിസ്റ്റ് മാത്രമാണ്. ട്രയൽ അലോട്ട്മെൻ്റ് പ്രകാരം പ്രവേശനം ലഭിക്കില്ല. പ്രവേശനത്തിനായി ജൂൺ 15 ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെൻ്റ് വരുന്നതുവരെ കാത്തിരിക്കണം.
-ട്രയൽ അലോട്ട്മെൻ്റ് എന്തിന് പരിശോധിക്കണം?
അപേക്ഷയിൽ തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ തിരുത്താനുള്ള അവസരം ട്രയൽ അലോട്ട്മെൻ്റിലായിരിക്കും.
പൂർത്തീകരിക്കാൻ സാധിക്കാതിരുന്ന അപേക്ഷകളും ഈ ഘട്ടത്തിൽ പൂർത്തികരിക്കാം. ആവശ്യമായ ഓപ്ഷനുകളിൽ തിരുത്തുകൾ വരുത്താനും പുതിയ ഓപ്ഷനുകൾ കൂട്ടി ചേർക്കാനും ഈ സമയത്ത് സാധിക്കും. ജാതി സംവരണം, ബോണസ് പോയിന്റ്, പഞ്ചായത്ത്, താലൂക്ക് തുടങ്ങിയ വിവരങ്ങൾ ശരിയായി രേഖപ്പെടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുവാനും ഇപ്പോൾ കഴിയും. തെറ്റായ വിവരങ്ങൾ നൽകിയാൽ പ്രവേശനം നിഷേധിക്കപ്പെടും.
-എങ്ങനെ പരിശോധിക്കാം?
1. HSCAP പോർട്ടൽ സന്ദർശിക്കുക.
2.കാൻഡിഡേറ്റ് ലോഗിൻ - SWS ലോഗിൻ ചെയ്യുക(ഉപയോക്തൃ ഐഡി, പാസ്‌വേഡ്, ജില്ല).
3.ട്രയൽ റിസൽറ്റ് ഡൗൺലോഡ് ചെയ്യുക.
-തിരുത്തലുകൾ വരുത്തുന്നതെങ്ങനെ?
1. പോർട്ടലിൽ ലോഗിൻ ചെയ്യുക.
2. എഡിറ്റ് ആപ്ലിക്കേഷൻ ലിങ്ക് ഉപയോഗിക്കുക.
3. തിരുത്തലുകൾ വരുത്തി ഫൈനൽ കൺഫർമേഷൻ ചെയ്യുക.
അവസാന തീയതി ജൂൺ 10, വൈകിട്ട് 5 മണി വരെ. അലോട്ട്മെൻ്റ് പരിശോധിക്കാനുള്ള വെബ്സൈറ്റ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ