ധർമടം: വയോജനങ്ങൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കേരള സ്റ്റേറ്റ് എക്സസ് സർവ്വീസസ് ലീഗ്, മഹിളാ വിംഗ്, ധർമടം പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു ക്യാമ്പ്. ഗവ. ബ്രണ്ണൻ കോളേജിന് സമീപം കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് ഹാളിൽ നടന്ന മെഡിക്കൽ ക്യാമ്പ് ധർമടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.
എക്സ് സർവ്വീസസ് ലീഗ് യൂനിറ്റ് പ്രസിഡൻ്റ് ടി. പ്രകാശ് അധ്യക്ഷത വഹിച്ചു. ധർമടം പഞ്ചായത്ത് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. പ്രീതി എം പ്രദീപ് പരിശോധക്ക് നേതൃത്വം നൽകി. യൂനിറ്റ് സെക്രട്ടറി കെ.എസ്. ജയപ്രകാശ്, ലഫ്.കേണൽ എം.കെ. ശശിധരൻ എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ