2026 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് പ്രഖ്യാപിക്കും. പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് ആണ് പ്രഖ്യാപനം നടത്തുക. ഇതോടൊപ്പം ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി(ഹിയറിംഗ് ഇമ്പയേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇമ്പയേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിനു ശേഷം 3.30 മുതൽ കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 എന്ന വാട്സാപ് നമ്പർ മുഖാന്തിരവും, 'നമ്മുടെ കേരളം', 'സഫലം കൈറ്റ്' മൊബൈൽ ആപ്പുകളിലും താഴെപ്പറയുന്ന വെബ്‌സൈറ്റുകളിലും പരീക്ഷാ ഫലം ലഭ്യമാകും:
എസ്എസ്എൽസി
ടിഎച്ച്എസ്എൽസി
എസ്എസ്എൽസി(എച്ച്ഐ)
ടിഎച്ച്എസ്എൽസി(എച്ച്ഐ)
എഎച്ച്എസ്എൽസി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ