ജോലി ഒഴിവ്/ വിദ്യാഭ്യാസം/ അറിയിപ്പുകൾ/ അഭിമുഖം/ ക്വട്ടേഷൻ/ നിയമനം


കണ്ണൂർ
പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

കേരള പി.എസ്.സി മെയ് 23ന് നടത്താനിരുന്ന വുമൺ സിവിൽ എക്സൈസ് ഓഫീസർ-എൻ സി എ റിക്രൂട്ട്മെന്റ് (കാറ്റഗറി നമ്പർ: 247/2025, 342/2025), സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ: 564/2025) തസ്തികകളിലേക്കുള്ള ഒഎംആർ പരീക്ഷ, കണ്ണൂർ ജില്ലയിലെ പരീക്ഷാകേന്ദ്രമായി നിശ്ചയിച്ചിരുന്ന കണ്ണൂർ സിറ്റി ഡി ഐ എസ് ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസിന് പകരം വൻകുളത്തുവയലിലെ അഴീക്കോട് ഹൈസ്‌കൂളിൽ നടക്കും. പരീക്ഷാ സമയത്തിൽ മാറ്റമില്ല. ഉദ്യോഗാർഥികൾ ഡൗൺലോഡ് ചെയ്ത പഴയ പരീക്ഷാകേന്ദ്രത്തിലെ അഡ്മിഷൻ ടിക്കറ്റുമായോ പുതിയ പരീക്ഷാകേന്ദ്രത്തിലെ അഡ്മിഷൻ ടിക്കറ്റുമായോ പുതിയ പരീക്ഷാകേന്ദ്രത്തിൽ കൃത്യസമയത്ത് എത്തണം.

അധ്യാപക നിയമനം

പട്ടുവം കയ്യംതടം ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇലക്ട്രോണിക്സ്, കമ്പൂട്ടർ സയൻസ്, കൊമേഴ്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്‌സ് അധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 8547005048, 9847007177

മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ നിയമനം

നാഷണൽ ആയുഷ് മിഷന്റെ കീഴിൽ മാട്ടൂൽ ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ കരാറടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിൽ നിയമനം നടത്തുന്നു. 40 വയസ്സിൽ താഴെയുള്ള ജി.എൻ.എം നഴ്സിംഗ് കോഴ്സ് പാസായി, കൗൺസിൽ രജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 25ന് രാവിലെ 10 മണിക്ക് മാട്ടൂൽ ഗ്രാമപഞ്ചായത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04987 2842652

ലേലം

കെ.എസ്.ആർ.ടി.സി ബസുകളിൽനിന്നും കളഞ്ഞുകിട്ടിയ വസ്തുക്കൾ മെയ് 22ന് രാവിലെ 11 മണിക്ക് കണ്ണൂർ ഡിപ്പോയിൽ ലേലം ചെയ്യും.

അധ്യാപക നിയമനം

വളപട്ടണം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, ഫിസിക്സ്, സുവോളജി വിഷയങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജൂനിയർ അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ മൂന്നിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9947277554

സൗജന്യ വർക്ക്ഷോപ്പ്

കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ ഓൺലൈൻ വർക്ക്ഷോപ്പ് മെയ് 23ന് രാത്രി ഏഴ് മുതൽ എട്ടുമണി വരെ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. ഫോൺ: 9495642722, 9072592458

ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2026-27 സാമ്പത്തിക വർഷം ടാക്സി പെർമിറ്റുള്ള കാർ/ജീപ്പ് വാടകയ്ക്ക് നൽകുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങളിൽനിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ജൂൺ മൂന്നിന് ഉച്ചയ്ക്ക് രണ്ടുമണിവരെ സ്വീകരിക്കും. ഫോൺ: 0490 2967199

ദർഘാസ്

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സി.ജി.പി.യു, കാന്റീൻ, മെൻസ് ഹോസ്റ്റലിലെ ഫിറ്റ്നസ് സെന്റർ എന്നിവിടങ്ങളിലെ പെയിന്റിംഗ് പ്രവൃത്തി പൂർത്തീകരിക്കാൻ പെയിന്റ് വിതരണം ചെയ്യാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ജൂൺ മൂന്നിന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും.

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലിന്റെ എ, ബി ബ്ലോക്കുകളിൽ കർട്ടൻ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂൺ അഞ്ചിന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.gcek.ac.in ൽ ലഭിക്കും. ഫോൺ: 04972780225.

കോളേജ് സൈക്കോളജിസ്റ്റ് നിയമനം

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റർ ഫോർ സ്റ്റുഡന്റ് വെൽബിയിംഗ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ കൃഷ്ണമേനോൻ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ്, എസ്.ഇ.എസ് കോളേജ് ശ്രീകണ്ഠാപുരം, സർ സയ്യദ് കോളേജ് തളിപ്പറമ്പ്, പയ്യന്നൂർ കോളേജ് എന്നിവിടങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ കോളേജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യാഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30ന് രാവിലെ 9.30ന് കണ്ണൂർ കൃഷ്ണമേനോൻ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 04972746175

അപേക്ഷ ക്ഷണിച്ചു

കല്യാശ്ശേരി ഇ.കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ 2026-27 വർഷത്തിൽ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ബയോമെഡിക്കൽ ഡെമോൺസ്ട്രേറ്റർ തസ്തികകളിലേക്കും മെക്കാനിക്കൽ, കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ ട്രേഡ്സ്മാൻ തസ്തികകളിലേക്കുമുള്ള താൽക്കാലിക ഒഴിവുകളിലേക്ക് പാനൽ തയ്യാറാക്കാൻ അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ സ്‌കാൻ ചെയ്ത അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും mptceknayanar@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ മെയ് 25നകം സമർപ്പിക്കണം. ഫോൺ: 8547005082, 04972780287

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. വനിതാ ഐ.ടി.ഐയുടെ ഇ ഓഫീസ് പ്രവർത്തനങ്ങളുടെ എ എം സിക്കായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂൺ ആറിന് ഉച്ചയ്ക്ക് രണ്ടുമണിവരെ സ്വീകരിക്കും. ഫോൺ: 04972835987.

എം.എസ്.സി ഫിസിക്സ് പ്രവേശനം

പയ്യന്നൂർ ക്യാമ്പസ്സിലെ ഫിസിക്സ് പഠനവകുപ്പിൽ എം.എസ്.സി ഫിസിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: മാത്തമാറ്റിക്സ് ഒരു വിഷയമായി 50 ശതമാനം മാർക്കോടെ ഫിസിക്സ് ബിരുദം. അപേക്ഷിക്കാനുളള അവസാന തീയതി മേയ് 24. കൂടുതൽ വിവരങ്ങൾക്കു 9447649820, 04972806401. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ https://admissions.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ

തെരഞ്ഞെടുപ്പ് വിജ്ഞാപനം

കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിലിൻറെ ടീച്ചേർസ് ഓഫ് സബ്ജെക്ട്സ് ഓഫ് സ്റ്റഡി മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധികരിച്ചു .വിജ്ഞാപനവും സമയ ക്രമവും സർവകലാശാല വെബ് സൈറ്റിൽ (www,kannuruniversity.ac.in) ലഭ്യമാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ