രോഗങ്ങൾക്ക്  വിട്ടു കൊടുക്കില്ല; മഴയെത്തുംമുന്നേ ശുചീകരണ യജ്ഞം

പുതൂർ: രോഗങ്ങൾ വേണ്ട പോരാട്ടത്തിനിറങ്ങി അമ്മമാർ. മഴക്കാല പൂർവ്വ ശുചീകരണം ശക്തമാക്കി ഒരു കൂട്ടം സ്ത്രീകൾ. 

മഴക്കാലം രോഗങ്ങളുടെ കൂടെ കാലമാണ്. എന്നാൽ മഴയെത്തും മുന്നെ പരിസരം ശുചിയാക്കി രോഗങ്ങളോട് നോ പറയുകയാണ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ത്രീകൾ. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡായ അരിമുള കേന്ദ്രീകരിച്ച് നടന്ന ശുചീകരണ പ്രവർത്തനത്തിന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഷ്മ രമേശ്, ആശ വർക്കർ വനജ ദിവാകരൻ എന്നിവർ നേതൃത്വം നൽകി. എഡിഎസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേനാ അംഗങ്ങൾ എന്നിവർ ചേർന്ന് പൊതുയിടങ്ങൾ ശുചീകരിച്ചു. പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും കുടിവെള്ള സ്രോതസുകൾ അണുവിമുക്തമാക്കുകയും വെള്ളം കെട്ടി കിടന്ന ഇടങ്ങൾ ശുചീകരിക്കുകയും ചെയ്തു.

Post a Comment

വളരെ പുതിയ വളരെ പഴയ