പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആശയക്കുഴപ്പമില്ലെന്ന് കെ. മുരളീധരൻ

പാലക്കാട്
പാലക്കാട് ഉപ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ സംബന്ധിച്ച്‌ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്ന് മുതിർന്ന നേതാവ് കെ.മുരളീധരൻ. മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം മാനിച്ചായിരിക്കും സ്ഥാനാർഥി നിർണയം നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം സ്ഥാനാർഥി നിർണയ ചർച്ച നടത്തേണ്ടതുള്ളൂ. വി.കെ. ശ്രീകണ്ഠൻ എം.പി, 13 വർഷം എം.എല്‍.എയായ ഷാഫി പറമ്ബില്‍, ഡി.സി.സി അധ്യക്ഷൻ അടക്കമുള്ളവരുമായി ആലോചിക്കുമെന്നും മുരളീധരൻ പറഞ്ഞു. 

പാലക്കാട് ജില്ലയില്‍ ബി.ജെ.പിക്ക് ജയിക്കാനാവില്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ