'ദേ, നമ്മുടെ ടീച്ചറ് യൂണിഫോമില് '; അമ്ബരന്ന് വിദ്യാർഥികൾ, കാരണം അറിഞ്ഞപ്പോൾ ചെറുപുഞ്ചിരി

കടമ്ബനാട്(പത്തനംതിട്ട): തിങ്കളാഴ്ച ദിവസം കടമ്ബനാട് വിവേകാനന്ദ എല്‍.പി.എസിലെ അധ്യാപകരെ കണ്ട് വിദ്യാർഥികള്‍ ആദ്യമൊന്ന് അമ്ബരന്നു, ആദ്യത്തെ അമ്ബരപ്പ് പിന്നീട് ചെറുപുഞ്ചിരിക്ക് വഴിമാറി.

കാര്യം മറ്റൊന്നുമല്ല വിദ്യാർഥികളെപ്പോലെ അവരുടെ അതേ നിറത്തിലുള്ള യൂണിഫോം ധരിച്ചാണ് അധ്യാപകരും സ്കൂളിലെത്തിയത്.

സംഗതി എന്തായാലും കുട്ടികള്‍ക്ക് നന്നേപിടിച്ചു, പുറകെ കുഞ്ഞ് ചോദ്യങ്ങളുമായി അവരും അധ്യാപകർക്കൊപ്പം കൂടി. അധ്യാപക വിദ്യാർഥി ബന്ധം കൂടുതല്‍ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സ്കൂളിലെ അധ്യാപകർ പറയുന്നു. ഒര തരത്തിലുള്ള വസ്ത്രം ധരിക്കുന്നതിലൂടെ വിദ്യാർഥികള്‍ അധ്യാപകരെ തങ്ങള്‍ക്കൊപ്പമുള്ളവരായി കാണാൻ സഹായിക്കും.

ഇനിമുതല്‍ എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും യൂണിഫോം ഇട്ടുവരാനാണ് അധ്യാപകരുടെ തീരുമാനം. ആർ.രേഖാ ലക്ഷ്മി, കെ.പി.വൃന്ദ, സ്വപ്ന എസ്.നായർ, രതീഷ് സംഗമം, എം.എ.അനീഷ് കുമാർ, വി.വിജേഷ് കൃഷ്ണൻ, സി.എസ്.രശ്മി എന്നീ അധ്യാപകരാണ് യൂണിഫോം ധരിച്ച്‌ എത്തിയത്. അധ്യാപികമാർ ചുരിദാറിലാണ് എത്തിയത്. പ്രധമാധ്യാപിക രമ്യാചന്ദ്രൻ, സീനിയർ അസിസ്റ്റന്റ് വി.എസ്.ബിന്ദു എന്നീ സീനിയർ അധ്യാപകർ അടുത്തയാഴ്ച മുതല്‍ യൂണിഫോമിന്റെ അതേ നിറത്തിലുള്ള സാരിയുടുത്ത് വരാൻ തീരുമാനിച്ചിട്ടുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ