ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിയത് ക്രിമിനൽ കുറ്റം: വി.ഡി. സതീശൻ

കൊച്ചി
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്‌ത്തിവച്ചത് ഗുരുതര ക്രിമിനല്‍ കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

റിപ്പോർട്ടിലുള്ളത് കേരളത്തിന് അപമാനകരമായ കാര്യങ്ങളാണ്. നാലര വർഷം റിപ്പോർട്ട് പുറത്തുവിടാതെ അടയിരുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി പറയണം. റിപ്പോർട്ട് പുറത്തുവിടാത്തത് ആർക്കു വേണ്ടിയാണ്? റിപ്പോർട്ടില്‍ പറയുന്ന കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നല്‍കുകയാണ് സർക്കാർ ചെയ്യേണ്ടത്. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരടങ്ങുന്ന ടീമിനെ നിയോഗിക്കണം. ഏത് കൊമ്ബനാണെങ്കിലും ചൂഷകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പുറത്തുവിടാത്ത ഭാഗത്തെ മൊഴികള്‍ അടിസ്ഥാനമാക്കി കേസെടുക്കണം. പോക്‌സോ കേസ് എടുക്കാനുള്ള കാര്യങ്ങള്‍ വരെ റിപ്പോർട്ടിലുണ്ടെന്നാണ് അറിയുന്നതെന്നും സതീശൻ പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ