നെടുമ്പാശേരി
കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായ ടാന്‍സാനിയന്‍ സ്വദേശിനിയുടെ ശരീരത്തില്‍നിന്ന് കൊക്കെയിന്‍ ഗുളികകള്‍ പൂര്‍ണമായും പുറത്തെടുത്തു.
വെറോനിക്ക അഡ്രേഹെലം നിഡുങ്കുരു എന്ന യുവതിയുടെ വയറ്റില്‍ നിന്നാണ് 1.342 കിലോ വരുന്ന 95 കൊക്കെയിന്‍ ഗുളികകള്‍ പുറത്തെടുത്തത്. വിപണിയില്‍ 13 കോടി രൂപ വില വരുന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തത്. അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന വെറോണിക്കയെ ചൊവ്വാഴ്ച അങ്കമാലി കോടതിയില്‍ ഹാജരാക്കി.
ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 16-നാണ്
കൊക്കെയിന്‍ ഗുളികരൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ടാന്‍സാനിയന്‍ സ്വദേശികളായ ഒമരി അതുമാനി ജോങ്കോ, വെറോനിക്ക അഡ്രേഹെലം നിഡുങ്കുരു എന്നിവരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) യൂണിറ്റ് കൊച്ചി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ഒമരി അതുമാനി ജോങ്കോയുടെ ശരീരത്തില്‍നിന്ന് 19 കോടി വിലവരുന്ന 1.945 കിലോ കൊക്കെയിന്‍ പുറത്തെടുത്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഇരുവരില്‍ നിന്നുമായി മൊത്തം 32 കോടി രൂപയുടെ കൊക്കെയിനാണ് പിടികൂടിയിരിക്കുന്നത്. ഇരുവരെയും ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി പഴവര്‍ഗങ്ങള്‍ നല്‍കി വയറിളക്കിയാണ് കൊക്കെയിന്‍ പുറത്തെടുത്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ