ലോക്സഭയില്‍ അടിയന്തരാവസ്ഥയെ അപലപിച്ച്‌ പ്രമേയം അവതരിപ്പിച്ച്‌ സ്പീക്കര്‍: അജണ്ടയിലില്ലാത്ത പ്രമേയത്തില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം

ന്യൂഡല്‍ഹി
ലോക്‌സഭയില്‍ സ്പീക്കർ അജണ്ടയിലില്ലാത്ത പ്രമേയം അവതരിപ്പിച്ചു. അടിയന്തരാവസ്ഥയെ അപലപിച്ചു കൊണ്ടുള്ള പ്രമേയമാണ് അവതരിപ്പിച്ചത്.

പ്രമേയത്തില്‍ ഇന്ദിരാ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പേരെടുത്തു വിമർശിക്കുകയുണ്ടായി. സ്പീക്കർ പറഞ്ഞത് ഭരണഘടനയ്ക്ക് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനം ഏല്‍പ്പിച്ചത് കനത്ത പ്രഹരമാണെന്നാണ്. അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് പറഞ്ഞ അദ്ദേഹം, അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് ഭരണകൂടം സ്വീകരിച്ചത് ഭരണഘടനയെ ചവിട്ടി മെതിക്കുന്ന സമീപനമാണെന്നും കൂട്ടിച്ചേർത്തു. തുടർന്ന് സ്പീക്കർ അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലത്തിന്‍റെ ഓർമയ്ക്ക് രണ്ട് മിനിറ്റ് മൗനം ആചരിക്കാൻ നിർദേശം നല്‍കി. ഇതേത്തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരയ്ക്ക് സമീപം മുദ്രാവാക്യം മുഴക്കുകയുണ്ടായി.

Post a Comment

വളരെ പുതിയ വളരെ പഴയ