ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്ബ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി വിജയത്തില്‍ കുറഞ്ഞതൊന്നും എടുക്കുന്നില്ല. അവര്‍ ഇന്ന് ലീഗിലെ നാലാം മത്സരത്തിലും വിജയിച്ചു.
ഇത്തിഹാദ് സ്റ്റേഡിയത്തില്‍ വെച്ച് ഫുള്‍ഹാമിനെ നേരിട്ട മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ അഞ്ചു ഗോളിനാണ് വിജയിച്ചത്. ഹാട്രിക്ക് ഗോളും ഒരു അസിസ്റ്റുമായി ഹാളണ്ട് സിറ്റിയുടെ ഹീറോ ആയി.
മത്സരത്തിന്റെ 31ആം മിനുട്ടില്‍ ഹൂലിയൻ ആല്‍വാരസിലൂടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി ലീഡ് എടുത്തത്. ഹാളണ്ടിന്റെ പാസില്‍ നിന്നായിരുന്നു ആല്‍വരസിന്റെ ഗോള്‍. ഈ ഗോളിന് 33ആം മിനുട്ടില്‍ ഒരു കോര്‍ണറില്‍ നിന്ന് ടിം റീം മറുപടി നല്‍കി. സ്കോര്‍ 1-1.
ആദ്യ പകുതിയുടെ അവസാനം ഒരു വിവാദ ഗോളില്‍ സിറ്റി ലീഡ് തിരിച്ചുപിടിച്ചു. നതാൻ ഏകെയുടെ ഹെഡര്‍ വലയില്‍ എത്തി എങ്കിലും ഓഫ്സൈഡ് പൊസിഷനില്‍ ഉണ്ടായിരുന്ന അകാഞ്ചിയുടെ സാന്നിദ്ധ്യം ആ ഗോളിനെ സ്വാധീനിച്ചിരുന്നു. പക്ഷെ വാര്‍ സിറ്റിക്ക് ഗോള്‍ അനുവദിച്ചു. സ്കോര്‍ 2-1.
രണ്ടാം പകുതിയില്‍ സിറ്റി കളി കൂടുതല്‍ മെച്ചപ്പെടുത്തി. 58ആം മിനുട്ടില്‍ ആല്‍വരിസിന്റെ അസിസ്റ്റില്‍ ഹാളണ്ട് ഗോള്‍ കണ്ടെത്തി. സ്കോര്‍ 3-1. 10 മിനുട്ട് കഴിഞ്ഞു ഒരു പെനാള്‍ട്ടിയിലൂടെ ഹാളണ്ടിന്റെ രണ്ടാം ഗോളും വന്നു. സ്കോര്‍ 4-1. മത്സരത്തിന്റെ ഇഞ്ച്വറി ടൈമില്‍ ഹാളണ്ട് തന്റെ ഹാട്രിക്കും കണ്ടെത്തി.
ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി നാലു മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഫുള്‍ഹാം 4 പോയിന്റുമായി 13ആം സ്ഥാനത്തും നില്‍ക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ