മസ്കത്ത്: സലാലയില്‍ നടന്ന പ്രഥമ ഫൈവ്സ് ഹോക്കി ഏഷ്യാ കപ്പില്‍ ഇന്ത്യ ജേതാക്കളായി. ഫൈനലില്‍ അയല്‍ക്കാരായ പാകിസ്താനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ കീരീടം ചൂടിയത്.
സലാല സുല്‍ത്താന്‍ ഖാബുസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ ഇരു പാദങ്ങളിലുമായി നാല് ഗോളുകള്‍ വീതം നേടി ഇരു ടീമുകളും സമനിലയില്‍ പിരിയുകയായിരുന്നു.
ഷൂട്ടൗട്ടില്‍ മനീന്ദര്‍ സിങ്ങും ഗുര്‍ജോത് സിങ്ങും ഇന്ത്യക്കായി സ്കോര്‍ ചെയ്തപ്പോള്‍ പാക് താരങ്ങളായ അര്‍ഷാദ് ലിയാഖത്തിന്റെയും മുഹമ്മദ് മുര്‍താസയുടെയും ഷോട്ടുകള്‍ ഗോള്‍കീപ്പര്‍ സൂരജ് കര്‍ക്കേര തടുത്തിട്ടു.
ഫൈനലിലെത്തിയ ഇന്ത്യയും പാകിസ്താനും അടുത്ത വര്‍ഷം മസ്‌കത്തില്‍ നടക്കാനിരിക്കുന്ന ഹോക്കി ഫൈവ്‌സ് ലോകകപ്പില്‍ നേരിട്ട് യോഗ്യത സ്വന്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ