തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടന്നു. എഎവൈ (മഞ്ഞ) റേഷൻ കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുമാണ് ഈ വര്‍ഷം സൗജന്യ ഓണക്കിറ്റ് നല്‍കുന്നത്. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച്ച തിരുവനന്തപുരം തമ്ബാനൂര്‍ ഹൗസിങ് ബോര്‍ഡ് ജംഗ്ഷനിലെ റേഷൻ കടയില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു.
5,87,691 എ എ വൈ കാര്‍ഡുകാര്‍ക്കും 20,000 പേര്‍ ഉള്‍പ്പെടുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുമാണ് ഇത്തവണ ഓണക്കിറ്റുകള്‍ നല്‍കുന്നത്. കിറ്റുകള്‍ നാളെ മുതല്‍ ഞായര്‍ വരെ റേഷൻ കടകളില്‍നിന്ന് കൈപ്പറ്റാം. തുണി സഞ്ചി ഉള്‍പ്പെടെ പതിനാലിനം ഭക്ഷ്യോല്‍പ്പന്നങ്ങളാണുള്ളത്. തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്ബാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണിസഞ്ചി എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക.
തിരുവോണം മുതല്‍ ചതയദിനം വരെ മൂന്ന് ദിവസം റേഷൻ കടകള്‍ അവധിയായിരിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ