തിരുവനന്തപുരം ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ മണിക്കൂറിന് 20 മിനിറ്റുവീതം അധികസമയം അനുവദിച്ചു.
സര്‍വകലാശാലകളും പ്രൊഫഷണല്‍ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളവര്‍ക്ക് സൗകര്യം ലഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു അറിയിച്ചു.
ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പരിഹാരസമയം നല്‍കുക. ആനുകൂല്യം ലഭിക്കാൻവേണ്ട നടപടി സ്ഥാപന മേധാവികള്‍ കൈക്കൊള്ളും. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, ഐഎച്ച്‌ആര്‍ഡി ഡയറക്ടര്‍ എന്നിവര്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ