സ്വപ്-നഫൈനലിന് മുമ്പ് വെങ്കലത്തിളക്കം

 ബുഡാപെസ്റ്റ്> ബാഡ്മിന്റണ്‍ വേദിയില്‍ മലയാളത്തിന്റെ വെങ്കലത്തിളക്കം. ഡെൻമാര്‍ക്കിലെ കോപ്പൻഹേഗില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്ബ്യൻഷിപ്പില്‍ തിരുവനന്തപുരത്തുകാരൻ എച്ച്‌ എസ് പ്രണോയ് വെങ്കലം സ്വന്തമാക്കി.
പുരുഷ സിംഗിള്‍സ് സെമിയില്‍ തായ്ലൻഡ് താരം കുൻലവട്ട് വിദിത്സനോട് തോറ്റു. ആദ്യ ഗെയിം നേടിയ ശേഷമാണ് ഇന്ത്യൻ താരത്തിന് പിഴച്ചത്. സ്കോര്‍: 21-–18, 13–21, 14-–21. ഒന്നേകാല്‍ മണിക്കൂര്‍ പൊരുതിയ ശേഷമാണ് മുപ്പത്തൊന്നുകാരൻ കീഴടങ്ങിയത്.

ലോക അത് ലിറ്റിക്സ് ചാമ്ബ്യൻഷില്‍ ഇന്ത്യ ഞായറാഴ്ച രാത്രി സ്വപ്നഫൈനലിന് ഇറങ്ങുന്നു. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക അത് ലറ്റിക്സ് ചാമ്ബ്യൻഷിപ്പില്‍ പുരുഷന്മാരുടെ ജാവലിൻ ത്രോയില്‍ മൂന്ന് താരങ്ങളാണ് മെഡല്‍ ലക്ഷ്യമിടുന്നത്. അവരില്‍ ഒളിമ്ബിക്സ് ചാമ്ബ്യനായ നീരജ് ചോപ്രയിലൂടെ സ്വര്‍ണം തന്നെ പ്രതീക്ഷ. ഈ ലോക വേദിയില്‍ ഇന്ത്യ ഒരിക്കലും സ്വര്‍ണം നേടിയിട്ടില്ല. ഡി പി മനു, കിഷോര്‍ കുമാര്‍ ജെനയും മെഡല്‍ പോരാട്ടത്തിനുണ്ട്. ഒളിമ്ബിക്സ് ചാമ്ബ്യനായ നീരജ് യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയിരുന്നു. 12 താരങ്ങള്‍ അണിനിരക്കുന്ന ഫൈനല്‍ രാത്രി 11.45ന് മത്സരം തുടങ്ങും.

ലോക ചാമ്ബ്യൻഷിപ്പില്‍ അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലവും നീരജ് കഴിഞ്ഞ തവണ സ്വന്തമാക്കിയ വെള്ളിയുമാണ് ഇന്ത്യയുടെ സബാദ്യം. മീറ്റിന്റെ അവസാന ദിവസമായ ഇന്ന് വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് ഫൈനലില്‍ പാരുള്‍ ചൗധരിയും ട്രാക്കിലിറങ്ങും.

Post a Comment

വളരെ പുതിയ വളരെ പഴയ