അധ്യാപിക അടിപ്പിച്ച കവിളില്‍ സ്‌നേഹമുത്തം നല്‍കി സഹപാഠികള്‍

ന്യൂഡല്‍ഹി > വര്‍ഗീയവിഷം ചീറ്റിയ അധ്യാപികയുടെ ആക്രോശത്തില്‍ സഹപാഠിയുടെ കവിളില്‍ അടിച്ചവര്‍ അതേ കവിളില്‍ സ്നേഹമുത്തം നല്‍കി.
മുസഹഫര്‍ഗനറിലെ ഖുബ്ബാപൂര്‍ നേഹ പബ്ലിക് സ്കൂളിലെ അധ്യാപിക തൃപ്ത ത്യാഗി അടിപ്പിച്ച കുട്ടികളാണ് ഏഴുവയസുകാരനെ കെട്ടിപ്പിടിച്ച്‌ മുത്തം നല്‍കിയത്.

ഗ്രാമത്തിലെ കര്‍ഷകരുടെയും മുതിര്‍ന്നവരുടെയും സാന്നിധ്യത്തിലായിരുന്നു തെറ്റുതിരുത്തല്‍. ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടിക്കായത്തടക്കമുള്ള കര്‍ഷക നേതാക്കളും സ്ഥലത്തെത്തയിരുന്നു.

അതേസമയം മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില് അധ്യാപികക്കെതിരെ കേസെടുത്തു. അധ്യാപിക തൃപ്ത ത്യാഗിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സഹപാഠികൾഒരു മണിക്കൂറോളം വിദ്യാർത്ഥിയെ തല്ലിയതായി പിതാവ് നല്കിയ പരാതിയില് പറയുന്നുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ