തിരുവനന്തപുരം കേന്ദ്രത്തിന്റെ കടുത്ത നിയന്ത്രണത്തിനിടയിലും സംസ്ഥാനത്തെ സാമ്ബത്തികസ്ഥിതി മോശമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍.
സാധാരണക്കാരെ ബാധിക്കാത്തരീതിയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാനായി. കേരളത്തെ സാമ്പത്തികമായി തകര്‍ക്കാനാകില്ല. ധനമേഖല കൂടുതല്‍ വളര്‍ച്ചയുണ്ടാക്കിയ ഘട്ടമാണ് ഇത്. ട്രഷറിയിലെ നിയന്ത്രണം ഉടൻ നീക്കാനാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2021-–-2023ല്‍ 53 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടായി. വര്‍ഷം ശരാശരി 11 മുതല്‍ 12 ശതമാനം വരെ ആയിരുന്നതാണ് 25ല്‍ എത്തിയത്. ചരിത്രത്തിലെ ഏറ്റവുംവലിയ റവന്യൂ വരുമാനമാണ് ഇത്. ലോട്ടറി ക്ഷേമനിധി തൊഴിലാളികള്‍ക്കും പെൻഷൻകാര്‍ക്കുമുള്ള ആനുകൂല്യം തിങ്കളാഴ്ചതന്നെ ലഭിക്കും. തുടര്‍ച്ചയായി അവധി വരുന്നതിനാല്‍ എടിഎമ്മുകളില്‍ ആവശ്യത്തിന് പണം നിറയ്ക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓണത്തിന് മുന്നോടിയായി ജനങ്ങളിലേക്ക് എത്തിച്ചത് 18,000 കോടി രൂപയാണ്. വിവിധ പെൻഷനുകളും ആനുകൂല്യങ്ങള്‍ക്കും പണം അനുവദിച്ചു. വിപണി ഇടപെടലുകള്‍ക്കുമാത്രം 400 കോടി രൂപ ചെലവഴിച്ചതുമൂലമാണ് വിലക്കയറ്റത്തിന്റെ രൂക്ഷത അനുഭവപ്പെടാത്തത്. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്തവര്‍ക്കുള്ള രണ്ടുമാസത്തെ ഇൻസെന്റീവ് നല്‍കുന്നതിനായി 13.95 കോടി രൂപ അനുവദിച്ചു.
ഫിച്ച് റിപ്പോര്‍ട്ടിലും
വളര്‍ച്ച
ആഗോള റേറ്റിങ് ഏജൻസിയായ ഫിച്ചിന്റെ റിപ്പോര്‍ട്ടിലും കേരളത്തിന്റെ സാമ്പത്തികവളര്‍ച്ച ‘മൈനസി’ല്‍നിന്ന് സുസ്ഥിരതയിലേക്ക് കുതിച്ചു. കഴിഞ്ഞവര്‍ഷം ധനസ്ഥിതി താഴേക്കെന്ന് ഫിച്ച് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ചില മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. 2027 മാര്‍ച്ചുവരെ വളര്‍ച്ചയാണെന്നും അവര്‍ പ്രവചിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ