ചന്ദ്രയാന്‍ 3: ചന്ദ്രോപരിതലത്തിലെ ആദ്യ താപനില വിവരങ്ങള്‍ പുറത്ത് വിട്ട് ഐ എസ് ആര്‍ ഒ


ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ആദ്യ താപനില വിവരങ്ങള്‍ പുറത്ത് വിട്ട് ഐ എസ് ആര്‍ ഒ. ആദ്യ താപനില വിവരങ്ങള്‍ പുറത്തുവിട്ടത് അനുസരിച്ച്‌ ഉപരി തലത്തില്‍ 50 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എട്ട് സെന്റീമീറ്റര്‍ താഴെ മൈനസ് 10 ഡിഗ്രി സെല്‍ഷ്യല്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ക‍ഴിഞ്ഞ ദിവസം ലാന്‍ഡറില്‍ നിന്നും ചന്ദ്രന്‍റെ പ്രതലത്തിലിറങ്ങിയ റോവര്‍ നിലവില്‍ 8 മീറ്റര്‍ ദൂരം സഞ്ചരിച്ചതായി ഐഎസ്‌ആര്‍ഒ അറിയിച്ചിരുന്നു. റോവറിന്‍റെ ചലനങ്ങള്‍ ആസൂത്രണം ചെയ്ത നിലയ്ക്ക് തന്നെ നടക്കുന്നതായും വ്യക്തമാക്കിയിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ