അസമില്‍ ബിജെപി എംപിയുടെ വീട്ടില്‍ പത്തു വയസുകാരന്റെ മൃതദേഹം

ഗുവാഹത്തി> അസമില്‍ ബിജെപി എംപി രാജ്ദീപ് റോയ്യുടെ വീട്ടില്‍നിന്ന് പത്തു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. സില്‍ച്ചാറിലെ വീട്ടില്‍നിന്നാണ് കഴുത്തില്‍ തുണി ചുറ്റിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ അമ്മ എംപിയുടെ വീട്ടിലെ ജോലിക്കാരിയാണ്. കുറച്ചുവര്‍ഷങ്ങളായി അവിടെ തന്നെയാണ് താമസം. സംഭവം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് രാജ്ദീപ് റോയ് പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ