പതിനഞ്ചുകാരനെ മര്‍ദ്ദിച്ചു: കാര്‍ യാത്രികന്‍ അറസ്റ്റില്‍

കൊച്ചി: പതിനഞ്ചുകാരനെ മര്‍ദ്ദിച്ച കാര്‍ യാത്രികൻ അറസ്റ്റില്‍. കൊച്ചി നഗരത്തിലാണ് സംഭവം. എളങ്കുന്നപ്പുഴ സ്വദേശി മനുവാണ് അറസ്റ്റിലായത്.

സുഹൃത്തുക്കള്‍ക്കൊപ്പം റോഡ് മുറിച്ചു കടക്കുമ്ബോള്‍ കാര്‍ നിര്‍ത്തേണ്ടി വന്ന ദേഷ്യത്തിലാണ് ഇയാള്‍ പതിനഞ്ചുകാരന്റെ മുഖത്തടിച്ചത്. ചെവിക്കേറ്റ അടി കുട്ടിയുടെ കേള്‍വി ശക്തിയെ ബാധിച്ചു.

വെള്ളിയാഴ്ച്ച ഉച്ചക്ക് ഹൈക്കോടതി ജംഗ്ഷനിലാണ് സംഭവം നടന്നത്. കുട്ടിയെ മര്‍ദ്ദിച്ച ശേഷം കാറില്‍ക്കയറിപ്പോയി. കുട്ടിയെ അടിച്ചു പരിക്കേല്‍പ്പിക്കുന്നത് കണ്ടിട്ടും ആരും ഇടപെട്ടില്ലെന്നാണ് കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. സിസിടിവി പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

Post a Comment

വളരെ പുതിയ വളരെ പഴയ